ന്യൂദല്‍ഹി(www.mediavisionnews.in): കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ കള്ള ഒപ്പിട്ട് 2.17 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ബി.ജെ.പി ജനറല്‍ സെക്രട്ടറി പി. മുരളീധര്‍ റാവുവിനെതിരെ കേസ്. ഹൈദരാബാദ് പൊലീസാണ് കേസെടുത്തത്.
ഹൈദരാബാദിലെ റീട്ടെയ്‌ലറായ മഹിപാല്‍ റെഡ്ഡിയുടെ ഭാര്യ പ്രവര്‍ണ റെഡ്ഡിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സരൂര്‍നഗര്‍ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഫാര്‍മ എക്‌സിലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് റീട്ടെയ്‌ലറില്‍ നിന്നും 2.17 കോടി തട്ടിയെടുത്തെന്നാണ് റാവുവിനെതിരെയുള്ള ആരോപണം.
കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട അപ്പോയ്‌മെന്റ് ലെറ്ററും റാവു നല്‍കിയിരുന്നതായി പരാതിക്കാരന്‍ പറയുന്നു. റാവുവിനെ പുറമേ എട്ടുപേര്‍ക്കെതിരെ കൂടി കേസെടുത്തിട്ടുണ്ട്.
സെക്ഷന്‍ 406 (വിശ്വാസ വഞ്ചന), 420 (വഞ്ചന), 468, 471 (ആള്‍മറാട്ടം) 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
അതേസമയം തനിക്ക് ഈ വിഷയവുമായി യാതൊരു ബന്ധവുമില്ലെന്നാണ് റാവു അവകാശപ്പെടുന്നത്.