നാട്ടിലെ വിവാഹ നിശ്ചയ ദിനത്തില്‍ മലയാളി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു

0
251

മനാമ (www.mediavisionnews.in): മലയാളി യുവാവ് ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈന്‍ പ്രവാസിയായ തലശ്ശേരി, പെരിങ്ങാടി അഴീക്കല്‍ പുതിയ പുരയില്‍ നവാഫാണ് (27) ഞായറാഴ്ച പുലര്‍ച്ചെ 2 മണിയോടെ ബഹ്‌റൈനില്‍ മരണപ്പെട്ടത്. മനാമ അറാദുഫ് അപാര്‍ട്‌മെന്റിന് സമീപത്തെ താമസസ്ഥലത്ത് വച്ച് സുഹൃത്തുക്കളാണ് നവാഫിനെ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

ഉറക്കത്തിനിടെയുണ്ടായ ഹൃദയാഘാതമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. നവാഫിന്റെ വിവാഹം നവംബറില്‍ നടത്താനുള്ള നിശ്ചയം നടക്കാനിരിക്കെയാണ് മരണം നടന്നതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here