താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് പി.ജയരാജന്‍

0
279

വടകര(www.mediavisionnews.in): ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരന്‍ നിരവധി കേസുകളില്‍ പ്രതിയായിരുന്നെന്ന് വടകരയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.ജയരാജന്‍. ഒഞ്ചിയം മേഖല കേന്ദ്രീകരിച്ച് നടന്ന തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍.എം.പിയുടെ ശക്തികേന്ദ്രമായ ഓര്‍ക്കാട്ടേരി, വള്ളിക്കാട് തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പി.ജയരാജന്റെ പര്യടനം.

താന്‍ മാത്രമല്ല ടി.പി ചന്ദ്രശേഖരനും നിരവധി കേസുകളില്‍ പ്രതിയായിരുന്നു. താനും ടി.പിയും ഉള്ള കേസ് നല്ലത്. പി.ജയരാജന്‍ മാത്രമായാല്‍ മോശം കേസ് എന്ന നിലയാണ് ആര്‍.എം.പിക്ക്. ചില കള്ളക്കേസുകളിലാണ് താന്‍ പ്രതിയായതെന്നും ജയരാജന്‍ പറഞ്ഞു.

ബി.ജെ.പിയുടെ വോട്ടിന് വേണ്ടി യുഡി.എഫ്-ആര്‍.എം.പിയെ പാലമാക്കുകയാണെന്നും ആര്‍.എം പി യുടെ പേര് മാറിയെന്നും ജയരാജന്‍ പറഞ്ഞു. ആളെ കിട്ടാത്തതിനാലാണ് ആര്‍.എം.പി രക്തസാക്ഷികളുടെ കുടുംബ സംഗമം നടത്താതതെന്നും ജയരാജന്‍ വിമര്‍ശിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here