തലപ്പാടിയിൽ ടാങ്കര്‍ ലോറിയില്‍ നിന്ന് ഗ്യാസ് ചോര്‍ന്നു; ഗതാഗതം തടസ്സപ്പെട്ടു

0
247

മഞ്ചേശ്വരം(www.mediavisionnews.in): തലപ്പാടി ആര്‍ടിഒ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറി മറിഞ്ഞ് ഗ്യാസ് ചോര്‍ന്നു. ചൊവ്വാഴ്ച വൈകിട്ട് 6.20 മണിയോടെയാണ് ഗ്യാസ് ടാങ്കര്‍ മറിഞ്ഞത്. മംഗളൂരുവില്‍ നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ഗ്യാസ് ടാങ്കറാണ് മറിഞ്ഞത്. പിന്നീട് പരിശോധയിലാണ് ഗ്യാസ് ചോര്‍ച്ച ഉള്ളതായി വ്യക്തമായത്. മഞ്ചേശ്വരം പോലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഉപ്പളയില്‍ നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി ചോര്‍ച്ച നടന്ന സ്ഥലം വെള്ളം ചീറ്റി അപകടാവസ്ഥ ഒഴിവാക്കിക്കൊണ്ടിരിക്കുകയാണ്.

മംഗളൂരുവില്‍ നിന്നും റീഫില്ലിംഗ് യൂണിറ്റ് സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. ചോര്‍ച്ചയടച്ച ശേഷം മറ്റൊരു ടാങ്കറിലേക്ക് ഗ്യാസ് മാറ്റാനാണ് നീക്കം. വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കാസര്‍കോട് സ്റ്റേഷന്‍ ഓഫീസറുടെ നേതൃത്വത്തില്‍ കൂടുതല്‍ ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ചോര്‍ച്ചയുണ്ടായതോടെ വൈദ്യുതബന്ധം വിച്ഛേദിക്കുകയും സ്ഥലത്തുനിന്നും ആളുകളെ ഒഴിപ്പിക്കുകയും ചെയ്തു. മംഗളൂരു കാസര്‍കോട് ദേശീയപാത അടച്ച് വാഹനഗതാഗതം പൂര്‍ണമായും തടഞ്ഞിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here