ഡി.വൈ.എഫ്.ഐ യിൽ ചേർന്ന സംഘ പരിവാർ പ്രവർത്തകർ വധശ്രമത്തിൽ ഉൾപ്പെട്ടവരാണെന്ന പ്രചരണം വാസ്തവ വിരുദ്ധം: കരീം മുസ്ല്യാർ

0
197

ബായാർ(www.mediavisionnews.in): ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നടന്ന ഹർത്താൽ ദിവസം ബായാറിൽ വച്ച് തനിക്കു നേരെയുണ്ടായ വധശ്രമത്തിലെ പ്രതികൾ ആർ എസ് എസ് വിട്ട് ഡി വൈ എഫ് ഐ യിൽ ചേർന്നുവെന്ന ആരോപണം വാസ്തവ വിരുദ്ധമാണെന്ന് അക്രമത്തിനിരയായ ബായാറിലെ കരീം മുസ്ലിയാർ ബായാറിലെ വസതിയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

തനിക്കെതിരെയുണ്ടായ വധശ്രമവുമായി ബന്ധപ്പെട്ട് പൊലീസ് തന്റെ മൊഴിയെടുത്തിട്ടുണ്ടെന്നും ഞാൻ നൽകിയ മൊഴിയിലുളള വിനീത്, ദിനേശ്, ചന്ദ്രഹാസ, ശിവ, ഉമേശ്, ശ്രീധര, പ്രകാശ, ലോകേഷ്, മഹേഷ് തുടങ്ങിയവരാരും തന്നെ ഡിവൈഎഫ്ഐയിൽ ചേർന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അക്രമികൾ കർണാടക ഭാഗത്തുള്ളവരാണെന്നും ഒരു വർഷം മുമ്പ് കർണാടകയിലെ പെർവായിയിൽ പള്ളിയിൽ ജോലി ചെയ്തതിനാൽ അവരെ തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

ഡിവൈഎഫ്ഐ സ്വീകരണം നൽകിയ ചടങ്ങിലെ ഫോട്ടോയിൽ കാണുന്ന ആറു പേരിൽ ആരും തന്നെ അക്രമി സംഘത്തിലുണ്ടായിരുന്നില്ലെന്നും തനിക്കെതിരെയുണ്ടായ അക്രമസംഭവത്തെ രാഷ്ട്രീയ കാര്യങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ബിജെപി ഒഴികെയുള്ള ചെറുതും വലുതുമായ എല്ലാ രാഷ്ട്രീയ സംഘടനകളുടെയും സഹായം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ കരീം മുസ്ലിയാരോടൊപ്പം മകൻ മുഹമ്മദ് അൽഫീസ്, ഭാര്യ പിതാവ് മമ്മുഞ്ഞി ഹാജി, ഭാര്യാ സഹോദരൻ സിദ്ദീക്ക് എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here