അഭ്യൂഹങ്ങള്‍ക്ക് വിരാമം; ഗംഭീര്‍ ബിജെപിയില്‍; സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രിമാര്‍

0
218

ദില്ലി(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു. ദില്ലിയില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, രവി ശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗംഭീറിന്‍റെ ബിജെപി പ്രവേശം. 

അന്താരാഷ്ട ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ ഗംഭീര്‍ രാഷ്ട്രീയത്തിലേക്കിറങ്ങുമെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്ന് ഗംഭീര്‍ അന്ന് ട്വീറ്റ് ചെയ്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി ഗംഭീര്‍ ദില്ലിയില്‍ മത്സരിക്കുമെന്ന പ്രചാരണം ശക്തമാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ പുറത്തുവന്നിരുന്നു. 

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here