ഖുര്‍ആന്‍ പാരായണത്തോടെ പാര്‍ലമെന്റിന് ആരംഭം; സലാം ചൊല്ലി അഭിവാദനം ചെയ്ത് ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ (വീഡിയോ)

0
236

ക്രൈസ്റ്റ് ചര്‍ച്ച് (www.mediavisionnews.in): ന്യൂസീലാന്റ് പാർലമെന്റ് പ്രത്യേക സമ്മേളനം ഇന്ന് ആരംഭിച്ചത് ഖുർആൻ പാരായണത്തോടെ. ഇമാം നിസാമുൽ ഹഖ് തൻവിയാണ് പ്രാർഥന ചൊല്ലിയത്. ക്രൈസ്റ്റ് ചർച്ചിലെ രണ്ടു പള്ളികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിൽ 50 പേർക്ക് ജീവൻ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് പാര്‍ലമെന്റ് പ്രത്യേക യോഗം ചേര്‍ന്നത്.

പാര്‍ലെമെന്റിനെ അഭിസംബോധനം ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി ജസിന്‍ഡ സലാം ചൊല്ലിയാണ് പ്രസംഗം ആരംഭിച്ചത്. എല്ലാവര്‍ക്കും സമാധാനം ആശംസിച്ച പ്രധാനമന്ത്രി ഇരകളുടെ കുടുംബാംഗങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്ലീം പള്ളിയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തോക്കുധാരിയെ തടയുന്നതിനിടെ രക്തസാക്ഷിയായ പാക്കിസ്താന്‍ സ്വദേശി നഈം റാഷിദിന് ന്യൂസിലാന്റ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ആദരവര്‍പ്പിച്ചു. പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ ആണ് നഈം റാഷിദിന് ആദരാഞ്ജലയര്‍പ്പിച്ചത്.

അക്രമം നടത്തിയ ഭീകരവാദിയുടെ പേര് പരാമര്‍ശിക്കാന്‍ വിസ്സമ്മതിച്ച പ്രധാനമന്ത്രി ജസിന്‍ഡ അദ്ദേഹം ആഗ്രഹിച്ച പ്രശ്സതി നല്‍കരുതെന്നും ആഹ്വാനം ചെയ്തു. ‘അദ്ദേഹം ആഗ്രഹിച്ച പ്രശസ്തി നാം നല്‍കരുത്, ഭീകരവാദിയുടെ പേര് പോലും ഉച്ചരിക്കരുത്’; പ്രധാനമന്ത്രി ജസിന്‍ഡ പ്രസംഗത്തില്‍ പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ തന്നെ ഭീകരവാദിക്ക് നല്‍കും, അക്രമത്തില്‍ കൊല്ലപ്പെട്ടവരുടെ പേരുകള്‍ വേണം നാം ഉയര്‍ത്തി പിടിക്കാന്‍. വരുന്ന വെള്ളിയാഴ്ച മുസ്‌ലിം സഹോദരങ്ങള്‍ പ്രാര്‍ത്ഥിക്കാനായി ഒത്തുകൂടുമ്പോള്‍ നമ്മുടെ ഐക്യദാര്‍ഢ്യവും വേദനയും നമുക്ക് അവരെ അറിയിക്കാമെന്നും ജസിന്‍ഡ പറഞ്ഞു. മുസ്‌ലിം ആചാര പ്രകാരം മരിച്ചവരുടെ മൃതദേഹം 24 മണിക്കൂറിനകം സംസ്‌ക്കരിക്കേണ്ടതുണ്ട്. ഇതിനായി കൊല്ലപ്പെട്ടവരുടെ ബന്ധുക്കളില്‍ പലരും ന്യൂസിലാന്റിലെത്തിയെങ്കിലും ഫോറന്‍സിക് അടക്കമുളള നടപടികളുടെ ഭാഗമായി അന്ത്യസംസ്‌കാരം ഇതുവരെയും നടത്താനായിട്ടില്ല. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ മൃതദേഹങ്ങള്‍ സ്വദേശത്തേക്ക് അയക്കുമെന്നും അവര്‍ വ്യക്തമാക്കി.

ന്യൂസിലാന്‍റ് മുസ്‌ലിം പള്ളികളിലെ ഭീകരാക്രമണം; ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രിയെത്തിയത് ഹിജാബ് ധരിച്ച്
ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാന്‍ പ്രധാനമന്ത്രി ജസിന്‍ഡ ആർഡൻ ഹിജാബ് ധരിച്ച് എത്തിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു. രാജ്യത്തെ തോക്ക് ഉപയോഗവുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ മാറ്റം വരുത്തുമെന്നും ജസിന്‍ഡ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here