ക്രിസ്റ്റ്യാനോയ്ക്ക് ഹാട്രിക്; ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിന്റെ തിരിച്ചുവരവ്

0
261

ടൂറിന്‍(www.mediavisionnews.in): അത്‌ലറ്റികോ മാഡ്രിഡിനെതിരായ ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തോളിലേറി യുവന്റസിന്റെ തിരിച്ചുവരവ്. റൊണാള്‍ഡോ നേടിയ ഹാട്രിക്കിലാണ് സ്പാനിഷ് ക്ലബ്ബിനെ യുവന്റ്‌സ് തിരിച്ചടിച്ചത്. ആദ്യ പാദത്തില്‍ രണ്ട് ഗോളുകള്‍ക്ക് യുവന്റസ് അത്‌ലറ്റിക്കോയോട് തോറ്റിരുന്നു.

27, 49, 86 മിനിട്ടുകളില്‍ ആയിരുന്നു റൊണോയുടെ ഗോളുകള്‍. അവസാന ഗോള്‍ പെനാല്‍റ്റിയായിരുന്നു. ചാമ്പ്യന്‍സ് ലീഗിലെ റൊണാള്‍ഡോയുടെ എട്ടാമത്തെ ഹാട്രിക്കാണ് മത്സരത്തില്‍ പിറന്നത്.

ജയത്തോടെ ഇരുപാദങ്ങളിലുമായി രണ്ടിനെതിരെ മൂന്ന് ഗോളുകളുടെ മേല്‍ക്കൈ നേടി യുവന്റസ് ക്വാട്ടറിലെത്തിയിരിക്കുകയാണ്. തോല്‍വിയോടെ ജൂണ്‍ ഒന്നിന് തങ്ങളുടെ ഹോം ഗ്രൗണ്ടായ വാണ്ട മെട്രോ പോളിറ്റാനോ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ കളിക്കുകയെന്ന അത്‌ലറ്റിക്കോയുടെ സ്വപ്‌നമാണ് ഇല്ലാതായിരിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here