കേരളം യു.ഡി.എഫിനൊപ്പമെന്ന് വീണ്ടും സര്‍വേ ഫലം: താമര വിരിയും, എല്‍.ഡി.എഫിന് മൂന്നു സീറ്റുമാത്രം

0
214

ന്യൂഡല്‍ഹി(www.mediavisionnews.in): കേരളത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കി എല്‍.ഡി.എഫ് പത്തു ദിവസം പിന്നിട്ടിട്ടും സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത യു.ഡി.എഫിനും ബി.ജെ.പിക്കും കൂടുതല്‍ മുന്‍തൂക്കം പ്രവചിച്ച് ടൈംസ് നൗ വി.എം.ആര്‍ പോള്‍ ട്രാക്കര്‍. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്നും ഇവര്‍ പ്രവചിക്കുന്നു.

തന്നെയുമല്ല എല്‍ഡിഎഫിന്റെ വോട്ട് വിഹിതം വലിയ തോതില്‍ ഇടിയുമെന്നാണ് മറ്റൊരു കണ്ടെത്തല്‍. 29.3 ശതമാനം മാത്രം വോട്ടേ എല്‍.ഡി എഫ് നേടൂ. കേവലം മൂന്ന് സീറ്റു മാത്രവും. ഇതിനു പറയുന്ന കാരണങ്ങള്‍ ശബരിമല പ്രക്ഷോഭം ശക്തമായ എല്‍.ഡി.എഫ് വിരുദ്ധവികാരം സംസ്ഥാനത്തുണ്ടാക്കിയിട്ടുണ്ടെന്നാണ്. എല്‍.ഡി.എഫിന് അനുകൂലമായിരുന്ന ഹിന്ദു വോട്ട് ബാങ്ക് ഇത്തവണ എതിരായി തിരിയുമെന്നും സര്‍വേ വിലയിരുത്തുന്നു.

ശബരിമല വിധിയും തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളും യുഡിഎഫിന് നേട്ടമാകുമെന്നും മികച്ച വിജയം നേടുമെന്നും വിലയിരുത്തലുണ്ട്്. തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുന്‍പും ശേഷവും വോട്ടര്‍മാരുടെ ഇടയില്‍ നടത്തിയ അഭിപ്രായശേഖരണത്തിന്റെ അടിസ്ഥാനത്തിലാണ് ടൈംസ് നൗ പോള്‍ ട്രാക്കര്‍ തയാറാക്കിയത്.
മാര്‍ച്ചില്‍ നടത്തിയ ഈ പോള്‍ ട്രാക്കറില്‍ രാജ്യമെമ്പാടും 16,931 പേര്‍ പങ്കെടുത്തതായി ടൈംസ് നൗ അവകാശപ്പെടുന്നു.

വോട്ട് വിഹിതം

യുഡിഎഫ് 45

എല്‍.ഡി. എഫ് 29.3

എന്‍.ഡി.എ 21.7

മറ്റുള്ളവര്‍ 4.1

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here