കേരളം ചുട്ടുപോള്ളുന്നു; രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്

0
205

തിരുവനന്തപുരം(www.mediavisionnews.in): വേനല്‍ക്കാലത്ത് കേരളം ചുട്ടുപോള്ളുമ്പോള്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പൊള്ളലേറ്റത് 58 ഓളം പേര്‍ക്ക്. പത്തനംകിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് പൊള്ളല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തവയില്‍ അധികവും. ആദ്യമായാണ് കേരളത്തില്‍ ഇത്ര രൂക്ഷമായ രീതിയില്‍ ചൂട് കനക്കുന്നത്.

പത്തനംതിട്ട ജില്ലയിലാണ് ഏറ്റവും അധികം ആളുകള്‍ക്ക് സൂര്യതാപം ഏറ്റത്. 19 പേര്‍ ഇതിനോടകം ചികിത്സ തേടിയെന്നാണ് വിവരം. തൊട്ടുപിന്നാലെ കോഴിക്കോടും മലപ്പുറവുമാണുള്ളത്. ഇവിടങ്ങളില്‍ 17 പേര്‍ക്ക് സൂര്യതാപമേറ്റു. ശനിയാഴ്ച മാത്രം 13 പേര്‍ക്കാണ് പൊള്ളലേറ്റത്. ഇതില്‍ മൂന്നുപേര്‍ പത്തനംതിട്ടയിലാണെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് രണ്ടും.

പത്തനംതിട്ട, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ കൂടാതെ ആലപ്പുഴ, പാലക്കാട്, കൊല്ലം, ഇടുക്കി, തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളിലും സൂര്യതാപം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

വരും ദിവസങ്ങളില്‍ ചൂടിന്റെ നില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദം വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ ജില്ലകളിലും ജാഗ്രത പാലിക്കാന്‍ ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11നും 3നും ഇടയിലുള്ള സമയത്ത് ജോലിചെയ്യരുതെന്ന് ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here