കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി

0
221

കാസര്‍ഗോഡ് : കാസര്‍ഗോഡ് മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്ന് മാവോയിസ്റ്റ് ഭീഷണി. ഇന്റലിജന്‍ല്‍ ആണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. കര്‍ണാടകയോട് ചേര്‍ന്നു കിടക്കുന്ന കാസര്‍ഗോട്ടെ കിഴക്കന്‍ മലയോര പ്രദേശത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കുമെന്നാണ് ഭീഷണി.

ചിറ്റാരിക്കല്‍, വെള്ളരിക്കുണ്ട്, രാജപുരം എന്നിങ്ങനെ കണ്ണൂര്‍, കാസര്‍കോട് അതിര്‍ത്തിയിലെ പോലീസ് സ്റ്റേഷനുകളുടെ വനമേഖലകളിലും അതിര്‍ത്തി ഗ്രാമങ്ങളിലും തെരഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്ന ഭീഷണിയുണ്ട്. ഇതിനെ തുടര്‍ന്ന് മലയോര പ്രദേശത്ത് സിഐഎസ്എഫിന്റെ സംഘം പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here