കാമുകിയുടെ കുഴിമാടം തേടി മഞ്ചേശ്വരം സ്വദേശിയായ കാമുകന്‍ കണ്ണൂരിലെത്തി,​ പിന്നീടറിഞ്ഞത് ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

0
260

കണ്ണൂര്‍(www.mediavisionnews.in): മഞ്ചേശ്വരം സ്വദേശിയായ യുവാവ് കാമുകിയുടെ മരണ വാര്‍ത്ത അറിഞ്ഞത് ‌ഞെട്ടലോടെയായിരുന്നു. തുടര്‍ന്ന് കാമുകിയുടെ കുഴിമാടം തിരഞ്ഞ് മഞ്ചേശ്വരത്ത് നിന്ന് കണ്ണൂരേക്ക് പുറപ്പെട്ടു. എന്നാല്‍ പിന്നീടാണ് യുവാവ് സത്യാവസ്ഥ തിരിച്ചറിയുന്നത്. സംഭവം പൊലീസ് പറയുന്നതിങ്ങനെ.

21 കാരനായ യുവാവ് ഫേസ്ബുക്കിലൂടെയാണ് 19 കാരിയായ യുവതിയുമായി സൗഹ‌ൃദത്തിലാകുന്നത്. പിന്നീട് ഇവരുടെ ബന്ധം വളര്‍ന്ന് പ്രണയമായി മാറുകയും ചെയ്തു. യുവതിയുടെ സുഹ‌ൃത്ത് വഴിയാണ് ഇവര്‍ സംസാരിച്ചത്. എന്നാല്‍ ഒരു ദിവസം വിളിച്ചപ്പോള്‍ യുവതി മരണപ്പെട്ടതായി സുഹ‌ൃത്ത് യുവാവിനെ അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് യുവാവ് കാമുകിയുടെ കുഴിമാടം തേടി കണ്ണൂരേക്ക് പുറപ്പെട്ടത്.

സുഹ‌ൃത്തിനോടൊപ്പം കണ്ണൂരിലെത്തിയ യുവാവിന് കൃത്യമായ സ്ഥലം അറിയില്ലായിരുന്നു. ഫോണില്‍ വിളിച്ചപ്പോഴും പെണ്‍കുട്ടി തന്റെ വീടിനെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ പറഞ്ഞിരുന്നില്ല. കണ്ണൂരിലെ മട്ടന്നൂര്‍,​ ചാലോട്,​ ചാവശേരി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളില്‍ യുവാവ് പെണ്‍കുട്ടിയുടെ കുഴിമാടത്തിനായി തിരഞ്ഞു. തുടര്‍ന്ന് പോലീസിന്റെ ശ്രദ്ധയില്‍പെടുത്തിയപ്പോഴാണ് സംഭവത്തിലെ സത്യാവസ്ഥ പുറത്ത് വരുന്നത്.

പൊലീസ് യുവതിയുമായി ബന്ധപ്പെടാറുള്ള നമ്പറിൽ വിളിക്കുകയും കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. കാമുകി മരണപ്പെട്ടില്ലെന്നും യുവാവിനെ ഒഴിവാക്കാന്‍ അവര്‍ ഉപയോഗിച്ച അടവാണ് മരണ വാര്‍ത്തയെന്നും പോലീസ് വ്യക്തമാക്കി. സത്യം മനസിലാക്കിയ യുവാവ് മഞ്ചേശ്വരത്തേക്ക് തിരിച്ചുപോകുകയും ചെയ്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here