എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കം

0
222

തിരുവനന്തപുരം(www.mediavisionnews.in): എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. പാലക്കാട്ടെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എം ബി രാജേഷിന്റെ കണ്‍വെന്‍ഷനോടെയാണ് പ്രചാരണങ്ങള്‍ക്ക് സിപിഐഎം തുടക്കം കുറിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

ആലപ്പുഴയില്‍ നാളെ വി എസ് അച്യുതാനാന്ദനാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. ആലത്തൂരില്‍ ചൊവ്വാഴ്ച പി കെ ബിജുവിന്റെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആറ്റിങ്ങല്‍, തിരുവനന്തപുരം മണ്ഡലങ്ങളിലും പിണറായി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും.

മാവേലിക്കരയില്‍ ആര്‍ ബാലകൃഷ്ണപ്പിള്ളയാണ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി കോടിയേരി ബാലകൃഷ്ണന്‍, കാനം രാജേന്ദ്രന്‍, മന്ത്രിമാര്‍, വിവിധ എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ വിവിധ കണവെന്‍ഷനുകള്‍ക്ക് തുടക്കം കുറിക്കും. കണ്‍വെന്‍ഷനുകളോടെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളുടെ പര്യടനങ്ങള്‍ക്കും തുടക്കമാകും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here