അജ്‌മാൻ(www.mediavisionnews.in): ദുബൈ മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച മഞ്ചേശ്വരം മണ്ഡലം പ്രീമിയർ ലീഗിൽ മംഗൽപാടി ഫൈറ്റേഴ്സ് തുടർച്ചയായ മൂന്നാം തവണയും ക്രിക്കറ്റ് ചാമ്പ്യന്മാരായി. അവസാന പന്ത് വരെ ആവേശക്കൊടുമുടി തീർത്ത ഫൈനലിൽ സ്റ്റാർഫേസ് കുക്കാബുറാസ് പുത്തിഗെയെ രണ്ട് റൺസിന് പരാജയപ്പെടുത്തിയാണ് മംഗൽപാടി ഫൈറ്റേഴ്സ് വിജയികൾക്കുള്ള പി.ബി.അബ്ദുൽ റസാഖ് ട്രോഫിയിൽ മുത്തം വെച്ചത്. ഇതോടൊപ്പം നടന്ന പ്രഥമ വടംവലി മത്സരത്തിന്റെ ഫൈനലിൽ സിയറാസ് മീഞ്ച പാട്രിയോട്സിനെ പരാജയപ്പെടുത്തി സ്‌ട്രൈക്കേഴ്‌സ് മഞ്ചേശ്വർ ജേതാക്കളായി..
ക്രിക്കറ്റിലെ ഫെയർ പ്ലേ അവാർഡിന് കുമ്പള ബ്ലാസ്റ്റേഴ്‌സ് ടീം അർഹരായി. പുത്തിഗെയുടെ റാഷി കട്ടത്തട്കയെ സ്റ്റാർ ഓഫ് ദ ടൂർണമെന്റായും മംഗൽപാടിയുടെ ശരീഫ് എ.പിയെ മികച്ച ബാറ്റ്സ്മാനായും മംഗൽപാടിയുടെ മജീദ് പച്ചമ്പളയെ സ്റ്റാർ ഓഫ് ദ ഫൈനൽ ആയും പുത്തിഗെയുടെ റിയാസ് മലബാരിയെ മികച്ച ബോളറായും മംഗൽപാടിയുടെ നിസാം ഒളയമിനെ മികച്ച വിക്കറ്റ് കീപ്പറായും കുമ്പളയുടെ ജാഷിദ് ബംബ്രാണയെ മികച്ച ക്യാച്ചറായും തിരഞ്ഞെടുത്തു.
മണ്ഡലത്തിനകത്തെ എട്ട് പഞ്ചായത്തുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ടീമുകളെ അണി നിരത്തിയാണ് ക്രിക്കറ്റ്, വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചത്. അതിശൈത്യത്തെയും ചാറ്റൽ മഴയെയും പൊടിക്കാറ്റിനെയും അവഗണിച്ച് നൂറു കണക്കിന് കാണികളാണ് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നും അജ്മാനിലെ ഓവൽ മൈതാനിയിലേക്ക് ഒഴുകിയെത്തിയത്.
ക്രിക്കറ്റ് മത്സരങ്ങൾ രാവിലെ എം.എം.പി.എൽ ചെയർമാൻ അഡ്വ.ഇബ്രാഹിം ഖലീൽ ഉദ്ഘാടനം ചെയ്തു. പിന്നീട് നടന്ന അനുമോദന ചടങ്ങുകളിൽ കെ.എം.സി.സി നേതാക്കളായ ഹുസൈനാർ ഹാജി എടച്ചാക്കൈ, ഹംസ തൊട്ടി, എം.എ മുഹമ്മദ് കുഞ്ഞി, ഹനീഫ് ചെർക്കള, അബ്ദുള്ള ആറങ്ങാടി, സലാം കന്യപ്പാടി, മഹമൂദ് മുട്ടം, അഷ്‌റഫ് നീർച്ചാൽ, അഷ്‌റഫ് പാവൂർ, ഖാദർ ഉളുവാർ, ഫൈസൽ പട്ടേൽ, പി.ഡി നൂറുദ്ദീൻ, ഷബീർ കൈതക്കാട്, സുൽഫി ഷേണി, ഉമ്പു ഹാജി പെർള, എം.പി ഇബ്രാഹിം അജ്‌മാൻ, മൊയ്‌ദീൻ സ്റ്റാർഫേസ് എന്നിവർ ഉപഹാര സമർപ്പണവും സമ്മാനദാനങ്ങളും നൽകി.
യു.എ.ഇ ദേശീയ ക്രിക്കറ്റ് ടീമംഗം സി.പി റിസ്‌വാൻ, ദേശീയ കാർ റാലി ചാമ്പ്യൻ മൂസ ശരീഫ് എന്നിവർ മുഖ്യാതിഥികളായിരുന്നു. ജോലി ആവശ്യാർഥം ദുബായിൽ നിന്നും സൗദിയിലേക്ക് സ്ഥലം മാറുന്ന മണ്ഡലം സെക്രട്ടറി അമാൻ തലേക്കളക്ക് സ്നേഹോപഹാരവും യാത്രയയപ്പും നൽകി.
ഭാരവാഹികളായ അയ്യൂബ് ഉറുമി, ഡോ.ഇസ്മായിൽ, ഇബ്രാഹിം ബേരിക, മൻസൂർ മർത്യ, സുബൈർ കുബണൂർ, അഷ്‌റഫ് ബായാർ, അലി സാഗ്, സൈഫുദ്ദീൻ മൊഗ്രാൽ, മുനീർ ബേരിക, യൂസുഫ് ഷേണി, ആസിഫ് ഹൊസങ്കടി, അമാൻ തലേക്കള, ഷംസു മാസ്റ്റർ പട്ലട്ക്ക, അസീസ് ബള്ളൂർ, ജബ്ബാർ ബൈദല, മൂസ ബംബ്രാണ, ശരീഫ് ഉളുവാർ, അഷ്‌റഫ് ഉളുവാർ, ഹനീഫ് ബംബ്രാണ, ഇഖ്ബാൽ മണിമുണ്ട, റസാഖ് ബന്ദിയോട്, മുഹമ്മദ് കളായി, ഖാലിദ് മള്ളങ്കൈ, സലീം സന, അഷ്ഫാഖ് കുഞ്ചത്തൂർ, റസാഖ് പാത്തൂർ, അബ്ബാസ് ബേരിക, ആഷിഖ് മീഞ്ച, അസീസ് സാഗ്, ഇബ്രാഹിം ബാജൂരി, സിദ്ദിഖ് കയ്യാർ, മുനീർ ഉറുമി, ബഷീർ കണ്ണൂർ, അഷ്‌റഫ് ഷേണി, ജാബിർ പെർള, ഉനൈസ് ഏന്മകജെ, നൗഫൽ ഉപ്പള, അൻവർ മുട്ടം, ഷറഫാത് ഏന്മകജെ, റഷീദ് സുന്നട, നൗഫൽ ബായാർ, മുസ്തഫ സിയറ, ലത്തീഫ് മീഞ്ച, നവാഫ് മീഞ്ച, ബി.എം.എസ് വോർക്കാടി, അൻസാഫ് വോർക്കാടി, ആഷിക് പൈവളികെ, ഹസൻ കുദുവ, അബ്ബാസ് ബംബ്രാണ, സാദിഖ് ചിനാല, ശരീഫ് ബന്ദിയോട്, ഷാഫി പാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.