ഉപ്പളയിൽ യുവാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസില്‍ രണ്ടുപ്രതികള്‍ അറസ്റ്റില്‍

0
265

ഉപ്പള(www.mediavisionnews.in) : യുവാവിനെ പട്ടാപ്പകല്‍ ബൈക്ക് തടഞ്ഞ് വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ രണ്ടുപ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. 

ഉപ്പള ഹിദായത്ത് നഗര്‍ ആയിഷ മന്‍സിലിലെ റില്‍വാന്‍ (26), ഉപ്പള മജലിലെ ഹര്‍ഹാന്‍ (23) എന്നിവരെയാണ് മഞ്ചേശ്വരം എസ്.ഐ സുഭാഷ് ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഉപ്പള പച്ചിലമ്പാറയിലെ ഷറഫുദ്ദീ(24)നാണ് വെട്ടേറ്റ് ഗുരുതരമായ പരിക്കുകളോടെ കുമ്പള സഹകരണാസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം വൈകിട്ട് ഹിദായത്ത് ബസാര്‍ ദേശീയപാതയില്‍ പെട്രോള്‍ പമ്പിന് സമീപം സുഹൃത്തിന്റെ കൂടെ ബൈക്കില്‍ പോകുമ്പോഴാണ് ഷറഫുദ്ദീനെ സംഘം വാള്‍ കൊണ്ട് വെട്ടിയത്. യുവാവിന്റെ തലക്കും കഴുത്തിനും പിറകിലും ആഴത്തില്‍ മുറിവേറ്റു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തത്. ഇനി രണ്ടുപ്രതികള്‍ പിടിയിലാകാനുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here