ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍ കോണ്‍ഗ്രസില്‍, ബി.ജെ.പി നേതാവായ അച്ഛനെതിരെ പത്രപ്രവര്‍ത്തകനായ മനീഷ് മത്സരിക്കും

0
214

ഉത്തരാഖണ്ഡ്(www.mediavisionnews.in) ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരിക്കെതിരെ മകന്‍ മനീഷ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.

മനീഷ് അച്ഛന്റെ മണ്ഡലമായ പൗരിയില്‍ മത്സരിക്കാനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ദേശീയതലത്തില്‍ ഉയര്‍ത്തുന്ന നിലപാടുകളില്‍ പ്രതിഷേധിച്ചാണ് മനീഷ് കോണ്‍ഗ്രസില്‍ ചേരുന്നത്. നാളെ രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന കോണ്‍ഗ്രസ് റാലിയില്‍ മനീഷ് അംഗത്വം സ്വീകരിക്കും. മാധ്യമ പ്രവര്‍ത്തകനാണ് മനീഷ്. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായി ഈയടുത്ത് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പിതാവായ ഭുവന്‍ ചന്ദ്ര ഖണ്ഡൂരി ബിജെപിയുടെ പൗരിയില്‍ നിന്നുള്ള ലോക്സഭാംഗമാണ്.ഇതോടെ പൗരിയില്‍ അച്ഛനും മകനും നേരിട്ട് ഏറ്റുമുട്ടുന്ന വിരളമായ തിരഞ്ഞെടുപ്പ് കാഴ്ചക്കൊരുങ്ങുകയാണ് ഉത്തരാഖണ്ഡ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here