ആടിനെ പട്ടിയാക്കുന്നവരുടെ പുലഭ്യം, അഭിസാരികയുടെ ചാരിത്ര്യ പ്രസംഗം പോലെ- ടി.എ മൂസ

0
200

ഉപ്പള(www.mediavisionnews.in): കഴിഞ്ഞ ദിവസം ഉപ്പളയിലെ ഒരാശ്രമത്തിൽ യൂ.ഡി.എഫ് നേതാക്കൾ നടത്തിയ സന്ദർശനത്തെ പരോക്ഷമായി വിമർശിച്ചു ചില ഭിക്ഷാംദ്രോഹികൾ സമൂഹ മാധ്യമം വഴി നടത്തിയ പ്രചരണം അടിസ്ഥാന രഹിതവും, സമൂഹത്തിൽ ഭിന്നത ആഗ്രഹിക്കുന്നവരുടെ കുബുദ്ധിയാണെന്നും ഇത്തരം ആരോപണങ്ങൾ ഉപ്പളയിലെ ജനം അവജ്ഞയോടെ തള്ളുമെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ ടി.എ മൂസ

കൊല്ലപ്പെട്ട ശരത് ലാൽ, കൃപേഷ് എന്നിവരുടെ കുടുംബ സഹായ നിധിയുമായി ബന്ധപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നിർദേശ പ്രകാരമാണ് നേതാക്കൾ ജില്ലയൊട്ടാക്കെ ധനശേഖരണം നടത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിൽ പി.കെ കുഞ്ഞാലികുട്ടി എം.പി, മുൻ മന്ത്രി പി.ജെ ജോസഫ്, യു.ഡി.എഫ്. ജില്ലാ ചെയർമാൻ എം.സി ഖമറുദ്ദിൻ, എൻ.എ നെല്ലിക്കുന്ന് എം.എൽ.എ എന്നിവരും ഉണ്ടായിരുന്നു. ആശ്രമത്തിലും, കുമ്പോൽ തറവാട്ടിലും ഫോൺ വിളിച്ചു അനുമതി കിട്ടിയതിനു ശേഷമാണ് സന്ദർശനം. കുമ്പോൽ തറവാട്ടിൽ തങ്ങൾക്ക്‌ അസൗകര്യമുണ്ടെന്നു അറിയിച്ചു. പിന്നീട് രാഷ്ട്രീയ ജാതി മത ഭേദമന്യേ പല പ്രമുഖരെയും നേതാക്കൾ സന്ദർശിച്ചു ധനശേഖരണം നടത്തി. ആശ്രമത്തിലോ മറ്റ് സ്ഥാപനത്തിലോ പോകുമ്പോൾ അവിടെ ആരൊക്കെ ഉണ്ടാകുമെന്നു നോക്കിയല്ല പോകുന്നത്. ഇത്ര തുറന്ന സമീപനത്തെ പോലും ചോദ്യം ചെയ്യുന്ന അക്രമ രാഷ്ട്രീയത്തിന്റെ അപ്പോസ്തലരായ സി.പി.എമ്മിന് ഇത്തരം സന്ദർശനങ്ങളും, സ്വീകാര്യതയും നഷ്ടപ്പെടുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന അസ്വസ്ഥതയാണ് ഈ പച്ച നുണ പ്രചരിപ്പിക്കാൻ കാരണം.

ഇനിയും സോഷ്യൽ മീഡിയ വഴി വ്യക്തിഹത്യ നടത്തിയാൽ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും, ഇത് സംബന്ധിച്ചു മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയതായും അദ്ദേഹം കൂട്ടി ചേർത്തു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here