ആംബുലന്‍സിന് നല്‍കാന്‍ പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍,സംഭവം കേരളത്തില്‍

0
172

മലപ്പുറം(www.mediavisionnews.in): പണമില്ലാത്തതിനാല്‍ ആംബുലന്‍സ് നല്‍കിയില്ല. ഇതോടെ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹവുമായി ബന്ധുക്കള്‍ നാട്ടിലേക്ക് പോയത് കാറിന്റെ ഡിക്കിയില്‍ വെച്ചുകൊണ്ട്. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ആംബുലന്‍സിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്

കര്‍ണ്ണാടക ബിദാര്‍ സ്വദേശിനിയായ 45കാരി ചന്ദ്രകല വെള്ളിയാഴ്ചയാണ് അര്‍ബുധത്തെ തുടര്‍ന്ന് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ മരിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനായി ഇന്നലെ രാവിലെ ബന്ധുക്കളെത്തി.ആംബുലന്‍സ് വിളിക്കാന്‍ പണമില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതോടെ ഇന്ധനം നിറച്ചുനല്‍കിയാല്‍ മതിയെന്ന് സമീപത്തെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പറഞ്ഞു.

എന്നാല്‍ നാട്ടില്‍നിന്ന് വണ്ടികൊണ്ടുവന്നത് നാട്ടുകാരുടെ സഹായത്തോടെയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇതോടെ ഡ്രൈവര്‍മാര്‍ക്കൊപ്പം ബന്ധുക്കള്‍ സഹായത്തിനായി മെഡിക്കല്‍ കോളെജ് സൂപ്രണ്ടിനെ കണ്ടു.ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി ഫണ്ടില്‍നിന്ന് ആംബുലന്‍സിന് പണം അനുവദിക്കുകയോ അല്ലെങ്കില്‍ എംബാം ചെയ്ത് കാറില്‍ മൃതദേഹം അയക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പ്രതികൂല നിലപാടാണ് ഉണ്ടായത്. ഇതോടെയാണ് മൃതദേഹം കാറിന്റെ ഡിക്കിയില്‍ കൊണ്ടുപോകാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.

അതേസമയം, സൗജന്യ ആംബുലന്‍സ് ഒരുക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് സൂപ്രണ്ടിന്റെ വാദം. എന്നാല്‍ കുടുംബത്തിന്റെ സാമ്പത്തിക പരിമിതി സൂപ്രണ്ടിനെ അറിയിച്ചതായി ആശുപത്രി രേഖകളില്‍ നിന്ന് വ്യക്തമാണ്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here