സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ളത്‌ വ്യാജ പ്രചാരണം: അശോക്‌ ധാവ്‌ളെ

0
270

മുംബൈ (www.mediavisionnews.in): സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള വ്യാജപ്രചാരണത്തിന്‌ മറുപടിയുമായി കേന്ദ്ര കമ്മിറ്റി അംഗം അശോക്‌ ധാവ്‌ളെ. “സിപിഐ എം മഹാരാഷ്‌ട്ര സംസ്ഥാന സെക്രട്ടറി ബിജെപിയിലേക്ക്‌’ എന്ന തലക്കെട്ടോടെ വ്യാജ പോർട്ടലുകളിൽ നിന്നാണ്‌ വാർത്ത പ്രചരിപ്പിക്കുന്നത്‌. നരസയ്യ ആദം എന്ന പേരുപോലും തെറ്റിച്ചാണ്‌ കോൺഗ്രസ്‌, സംഘപരിവാർ പോർട്ടലുകൾ വാർത്ത ഇറക്കുന്നത്‌.

പ്രചരണത്തിൽ ഒരു സത്യവുമില്ല. പൂർണമായും തെറ്റായ കാര്യമാണിത്‌. നരസയ്യ ആദം പാർട്ടിയിലെ അച്ചടക്കമുള്ള മുതിർന്ന നേതാവാണ്‌. സോലാപ്പൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയിലെ പ്രസംഗത്തിലെ പിഴവിനാണ്‌ കേന്ദ്ര കമ്മിറ്റിയിൽനിന്നും മൂന്ന്‌ മാസത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തത്‌. തനിക്ക്‌ പറ്റിയ തെറ്റ്‌ മനസ്സിലാക്കി പാർട്ടി തീരുമാനം അംഗീകരിക്കുന്നു എന്നാണ്‌ ആദം പ്രതികരിച്ചത്‌”‐ അശോക്‌ ധാവ്‌ളെ പറഞ്ഞു.

മൂന്നു തവണ എംഎൽഎയും നിലവിലെ സിപിഐഎം മഹാരാഷ്ട്‌ര സംസ്ഥാന സെക്രട്ടറിയുമായ ആദം മാസ്റ്റർക്കെതിരെ (നരസയ്യ ആദം ) സി.പി.ഐ.എം കേന്ദ്രകമ്മറ്റി അച്ചടക്ക നടപടി എടുത്തിരുന്നു. ആ നടപടി വ്യക്തമാക്കിക്കൊണ്ട് കേന്ദ്രകമ്മറ്റി ഇറക്കിയ പത്രക്കുറിപ്പിലെ ഭാഗം  ഇങ്ങനെയാണ്.

“The Central Committee of the CPI(M) decided to suspend CC member and its Maharashtra secretary, Comrade Narasayya Adam, from the Central Committee for three months.  This is a consequence of his speech at a public event in Solapur in the presence of the Prime Minister and state Chief Minister which hurt the Party’s image”

സോലാപ്പൂരിൽ പ്രധാനമന്ത്രി പങ്കെടുത്ത്  നടന്ന ഒരു പരിപാടിയിൽ നടത്തിയ ഒരു പ്രസംഗത്തിലെ പിഴവിനാണ് മൂന്നു മാസത്തേക്ക് കേന്ദ്ര കമ്മറ്റിയിൽ നിന്നും ആദം മാസ്റ്ററെ സസ്‌പെ‌ൻഡ് ചെയ്‌തത്. തനിക്ക് പറ്റിയ പിഴവ് മനസ്സിലാക്കി പാർട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു എന്നാണ് ആദം മാസ്റ്റർ നടപടിയോട് പ്രതികരിച്ചത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.


LEAVE A REPLY

Please enter your comment!
Please enter your name here