രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം: തീരുമാനം ഉടന്‍ വേണമെന്ന് മുസ്ലീം ലീഗ്

0
278

മലപ്പുറം (www.mediavisionnews.in): വയനാട് മണ്ഡലത്തിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച അനിശ്ചിതത്വം ഉടന്‍ നീക്കണമെന്ന് സഖ്യകക്ഷിയായ മുസ്ലീം ലീഗ്. രാഹുല്‍ നിലപാട് പറയാത്തതിന്റെ ഭാഗമായുള്ള ഈ അനിശ്ചിതത്വം കാരണം വയനാട് സീറ്റില്‍ പ്രഖ്യാപനം ഇനിയും വൈകുന്നത് ശരിയല്ലെന്ന് മുസ്ലീം ലീഗ് നേതൃയോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

എത്രയും വേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കണമെന്ന് ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി യോഗത്തില്‍ ആവശ്യപ്പെട്ടു. ഇനിയും തീരുമാനം വൈകിയാല്‍ അത് മുന്നണിക്ക് ദോഷം ചെയ്യുമെന്ന വിലയിരുത്തലിലാണ് ലീഗ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.അതേസമയം രാഹുല്‍ ഗാന്ധി മത്സരിക്കുന്നതാണ് നല്ലതെന്നും ലീഗ് നേതൃത്വം വിലയിരുത്തുന്നുണ്ട്.

എന്നാല്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമായതിനാല്‍ ഇതുസംബന്ധിച്ച് പരസ്യ പ്രസ്താവനകള്‍ വേണ്ടെന്നാണ് മുസ്ലിംലീഗിന്റെ തീരുമാനം.തീരുമാനം എത്രയും വേഗം ഉണ്ടായാല്‍ നല്ലതെന്ന് പി കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പ്രതികരിച്ചു. വൈകിയാലും ആശങ്കപ്പെടേണ്ടതില്ല. പ്രചാരണത്തിന് ആവശ്യത്തിന് സമയം കിട്ടുമെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. രാഹുല്‍ ഗാന്ധി വരികയാണെങ്കില്‍ നല്ലതാണെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രതികരിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here