മഞ്ചേശ്വരത്ത് ക്വട്ടേഷൻ സംഘങ്ങളെ നിലക്കുനിർത്താൻ പൊലീസ് തയ്യാറാവണം: മുസ്ലിം യൂത്ത് ലീഗ്

0
304

ഉപ്പള(www.mediavisionnews.in): മഞ്ചേശ്വരം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ പുതിയ ക്വട്ടേഷൻ സംഘങ്ങൾ പിറവിയെടുക്കുന്നതും പഴയ ക്വട്ടേഷൻ ടീമുകൾ പൂർവ്വാധികം ശക്തി പ്രാപിക്കുന്നതും മഞ്ചേശ്വരം താലൂക്കിലെ സമാധാനന്തരീക്ഷത്തിന് കരിനിഴൽ വീഴ്ത്തിയിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് യു.കെ. സൈഫുള്ളതങ്ങളും ജനറൽ സെക്രട്ടറി റഹ്മാൻ ഗോൾഡും ആരോപിച്ചു. ഇത്തരം ഗുണ്ടാ-മാഫിയ സംഘങ്ങൾക്ക് ഭരണത്തിന്റെ ആനുകൂല്യം ലഭിക്കുന്നതും സി.പി.എമ്മും ഇവർക്ക് സംരക്ഷണം നൽകുന്നത് ഇത്തരം സംഘങ്ങൾക്ക് ഏറെ ഗുണകരമാവുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടിയുമായി ബന്ധമുള്ളവരെയാണ് കുമ്പളയിൽ മാരകായുധങ്ങളുമായി പൊലീസ് അറസ്റ്റു ചെയ്തത്. വാഹനങ്ങളിൽ വടിവാളുകൾ ഉൾപ്പെടെയുള്ള മാരയായുധങ്ങളുമായാണ് സംഘങ്ങൾ സഞ്ചരിക്കുന്നത്. തെരഞ്ഞടുപ്പ് സമയത്ത് അക്രമങ്ങൾ അഴിച്ചുവിട്ട് രാഷ്ട്രീയ സംഘർഷങ്ങൾക്ക് കോപ്പുകൂടാനാണ് ഇവരുടെ ശ്രമം. ഇത്തരം ശക്തികൾക്ക് പ്രചേദനം നൽകുന്നതിൽ നേതൃത്വത്തിന് പങ്കുണ്ടോ എന്ന് അന്വേഷിക്കാൻ പൊലീസ് തയ്യാറാവണമെന്നും യൂത്ത് ലീഗ് നേതാക്കൾ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here