ഉപ്പള(www.mediavisionnews.in): കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബത്തിന് കാസർഗോഡ് ജില്ലാ യുഡിഎഫ് ജില്ലാ കമ്മിറ്റി നടത്തുന്ന കുടുംബ ധനസഹായ ഫണ്ട് മംഗൽപ്പാടി പഞ്ചായത്തിൽ മുൻ മന്ത്രിയും എം.എൽ.എയുമായ പി.ജെ ജോസഫ് ഉപ്പളയിൽ ഉൽഘാടനം ചെയ്തു.
എൻ.എ നെല്ലിക്കുന്ന് എം.എൽ.എ, കെപിസിസി നിർവ്വാഹകസമിതി അംഗം പി.എ അഷ്റഫലി, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ മൂസ, കേരളം കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിറ്റോ ജോസഫ്, സംസ്ഥാന സമിതി അംഗം ജോർജ് പൈനാപ്പള്ളി, എം.ബി യൂസഫ്, സത്യൻ സി ഉപ്പള, വിപി. ശുകൂർ, റഷീദ് മാസ്റ്റർ, മാനരാജ്, കൃഷ്ണപ്പ, ഹംസ മൊഗ്രാൽ തുടങ്ങിയവർ സംബന്ധിച്ചു.