നിസാമാബാദില്‍ മത്സര രംഗത്തുള്ളത് 189 സ്ഥാനാര്‍ത്ഥികള്‍; ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ സാധ്യത

0
289

ഹൈദരാബാദ്(www.mediavisionnews.in): തെലങ്കാനയിലെ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തയാറെടുപ്പുകളുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍. നാമനിര്‍ദേശ പത്രികകളുടെ സൂഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ നിസാമാബാദ് മണ്ഡലത്തില്‍ 189 സ്ഥാനാര്‍ത്ഥികളാണു മല്‍സരരംഗത്തുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനുള്ള നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ആരംഭിച്ചത്.

വ്യാഴാഴ്ചയായിരുന്നു പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വെള്ളിയാഴ്ചയോടെയേ മത്സരചിത്രം വ്യക്തമാകൂ. പലരെയും പിന്തിരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രമം സജീവമായിരുന്നു. സ്ഥാനാര്‍ത്ഥികളുടെ എണ്ണം 64 (63 സ്ഥാനാര്‍ഥികളും നോട്ടയും) കവിഞ്ഞാല്‍ വോട്ടിങ് യന്ത്രം പറ്റില്ലെന്നതിനാല്‍ ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിനുള്ള തയാറെടുപ്പുകള്‍ നടത്തുകയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍.

ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കുന്നതിന് കാലതാമസം ഉണ്ടായാല്‍ നിസാമാബാദ് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നീട്ടിവയ്‌ക്കേണ്ടി വരുമോയെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രജത് കുമാര്‍ വ്യക്തമാക്കി.

മഞ്ഞളിനു താങ്ങുവില കൂട്ടുക, നിസാമാബാദ് ആസ്ഥാനമായി മഞ്ഞള്‍ ബോര്‍ഡ് രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ നടപ്പായില്ലെന്നും കര്‍ഷകര്‍ നേരിടുന്ന ദുരിതം ദേശീയ ശ്രദ്ധയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാപകമായി നാമനിര്‍ദേശ പത്രികകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്നും കര്‍ഷക നേതാക്കള്‍ വ്യക്തമാക്കി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here