തെരഞ്ഞെടുപ്പ് ഏഴ് ഘട്ടമായി; കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 23ന്, വോട്ടെണ്ണല്‍ മെയ് 23ന്

0
187

ന്യൂദല്‍ഹി (www.mediavisionnews.in): ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു. 7 ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 11നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്. മെയ് 23നാണ് വോട്ടെണ്ണല്‍.

രണ്ടാം ഘട്ടം ഏപ്രില്‍ 18നും മൂന്നാം ഘട്ടം ഏപ്രില്‍ 23നും നാലാം ഘട്ടം ഏപ്രില്‍ 29നും അഞ്ചാം ഘട്ടം മെയ് 6നും ആറാം ഘട്ടം മെയ് 12നും ഏഴാം ഘട്ടം മെയ് 19നും ആയിരിക്കും വോട്ടെടുപ്പ്. കേരളത്തില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഏപ്രില്‍ 23നാണ് വോട്ടെടുപ്പ് നടക്കുക.

എല്ലാ പോളിങ് സ്റ്റേഷനുകളിലും വിവിപാറ്റ് സംവിധാനം ഏര്‍പ്പെടുത്തും. ആവശ്യമെങ്കില്‍ വിവിപാറ്റ് എണ്ണും. വോട്ടിങ് മെഷീനില്‍ സ്ഥാനാര്‍ഥികളുടെ ഫോട്ടോ ഉണ്ടാകും. രാജ്യത്താകെ 88 കോടി വോട്ടര്‍മാരാണുള്ളത്. ഇവരില്‍ 1.5 കോടി കന്നിവോട്ടര്‍മാര്‍. 10 ലക്ഷം പോളിങ് ബൂത്തുകളാണുണ്ടാവുക. പോളിങ് ബൂത്തുകളില്‍ സി.സി.ടി.വി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തും.

ഇന്ന് മുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here