തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് ലീഗിനു വേണ്ട: പാണക്കാട് തങ്ങള്‍

0
197

പൊന്നാനി(www.mediavisionnews.in): തീവ്രവാദ പ്രസ്ഥാനങ്ങളുടെ വോട്ട് മുസ്ലീം ലീഗിന് ‌വേണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. ഖദറിട്ട് കോൺഗ്രസുകാരെ കബളിപ്പിക്കാനുള്ള ചിലരുടെ പൂതി പൊന്നാനിയിൽ നടക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു. പൊന്നാനി ലോക്സഭാ മണ്ഡലം യു.ഡി.എഫ് കൺവൻഷനിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ.

എടപ്പാൾ നഗരത്തെ ആവേശത്തിലാഴ്ത്തിയാണ് യു.ഡി.എഫിന്റെ പൊന്നാനി ലോക്സഭാ മണ്ഡലം കൺവൻഷൻ നടന്നത്.ഇടത് സ്ഥാനാർഥി പി.വി.അൻവറിനെതിരെ രൂക്ഷ വിമർശനമാണ് കൺവൻഷനിലുടനീളം കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചത്.

നേരത്തേ സ്ഥാനാത്ഥികളെ പ്രഖ്യാപിച്ച് പരാജയം ഏറ്റുവാങ്ങിയ ചരിത്രമാണ് സി.പി.എമ്മിനുള്ള തെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .

പഴയ കോൺഗ്രസുകാരനായ പി.വി.അൻവർ എതിർ സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഇ.ടി.മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം കൂട്ടേണ്ടത് കോൺഗ്രസിന്റെ ആവശ്യമാണെന്ന് അണികളെ ഓർമ്മിപ്പിക്കുന്നതായിരുന്നു എടപ്പാൾ കൺവൻഷനിലെ നേതാക്കളുടെ പ്രസംഗം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here