തീവ്രവാദിയെന്ന് മുദ്രകുത്തി തടവിലിട്ടത് 25 വര്‍ഷം; ഒടുക്കം 11 മുസ്‌ലീങ്ങളെ കോടതി കുറ്റവിമുക്തരാക്കി

0
189

മുംബൈ(www.mediavisionnews.in) : തീവ്രവാദ കുറ്റം ചുമത്തി 25 വര്‍ഷമായി ജയിലിട്ട 11 മുസ്‌ലീങ്ങളെ കുറ്റവിമുക്തരാക്കി. മഹാരാഷ്ട്രയിലെ നാസിക് സ്‌പെഷ്യല്‍ ടാഡാ കോടതിയാണ് ഇവരെ കുറ്റ വിമുക്തരാക്കിയത്. അന്വേഷണത്തില്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും കണ്ടെത്താത്തതിനെ തുടര്‍ന്നാണ് കോടതി ഇവരെ കുറ്റവിമുക്തരായി പ്രഖ്യാപിച്ചത്.

ജമാവല്‍ അഹമ്മദ് അബ്ദുള്ള ഖാന്‍, മുഹമ്മദ് യൂനുസ് മുഹമ്മദ് ഇഷാഖ്, ഫറൂഖ് മസീര്‍ ഖാന്‍, യൂസഫ് ഖുലാബ് ഖാന്‍, അയ്യുബ് ഇസ്‌മൈല്‍ ഖാന്‍, വസീമുദ്ദീന്‍ ഷംസുദ്ദീന്‍, ഷയിഖ ഷാഫി ഷെയ്ക് അസീസ്, അഷ്ഫഖ് സയ്യിദ് മുര്‍തുസ് മീര്‍, മുംതാസ് സയ്യിദ് മുര്‍തുസ് മീര്‍, ഹരോണ്‍ മുഹമ്മദ് ബഫാത്തി, മൗലാന അബ്ദുള്‍ ഖാദര്‍ ഹബീബീ തുടങ്ങിയവരെയാണ് കോടതി കുറ്റ വിമുക്തരായി പ്രഖ്യാപിച്ചത്. 1994 മെയ് 28 ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നാണ് ഇവരെ അറസ്റ്റ്് ചെയ്തത്.

ബാബറി മസ്ജിദ് ആക്രമിച്ചു ,കശ്മീരില്‍ തീവ്രവാദ പരിശീലന ക്യാമ്പില്‍ പങ്കെടുത്തു തുടങ്ങിയവയായിരുന്നു ഇവര്‍ക്കെതിരെയുള്ള ആരോപണം. നാസിക്, ബുസാവല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും തീവ്രവാദ ഗ്രൂപ്പ് ആയ ബുസാവല്‍ അല്‍ ജിഹാദിലേക്ക് യുവാക്കളെ ചേര്‍ക്കുന്നു എന്ന കുറ്റവും ഇവര്‍ക്കെതിരെ ആരോപിച്ചിരുന്നു.

ഇന്ത്യന്‍ പീനല്‍കോഡിലെ സെഷന്‍ 120(ബി), 150, സെഷന്‍ 3(3) (4) (5), ടാഡാ നിയമത്തിലെ സെഷന്‍ 4(1) (4) എന്നിവയായിരുന്നു ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here