ഗോവയില്‍ ഇന്ന് വിശ്വാസ വോട്ട്; ബി.ജെ.പിക്ക് 19 പേരുടെ പിന്തുണ വേണം: കരുത്ത് തെളിയിക്കുമെന്ന് കോണ്‍ഗ്രസ്

0
215

പനാജി(www.mediavisionnews.in): ചൊവ്വാഴ്ച്ച പുലര്‍ച്ചെ അധികാരമേറ്റ ഗോവയിലെ പ്രമോദ് സാവന്ത് സര്‍ക്കാര്‍ ഇന്ന് വിശ്വാസവോട്ട് തേടും. 40 അംഗ നിയമസഭയില്‍ നിലവില്‍ 36 പേരാണുള്ളത്. ഇതില്‍ 21 പേരുടെ പിന്തുണ സര്‍ക്കാറിനുണ്ടെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. സഭയില്‍ ഭൂരിപക്ഷം
നേടാന്‍ ബി.ജെ.പിക്ക് 19 എം.എല്‍.എമാരുടെ പിന്തുണ വേണം. എന്നാല്‍ നിലവില്‍ ബി.ജെ.പിക്ക് 12 എം.എല്‍.എമാര്‍ മാത്രമാണുള്ളത്.

കക്ഷി നില

ബി.ജെ.പി -12

എം.ജെ.പി -3

ജി.എഫ്.പി -3

കോണ്‍ഗ്രസ് 14

എന്‍.സി.പി 1

അതേസമയം ബി.ജെ.പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വാദിക്കുന്ന കോണ്‍ഗ്രസിന് സഭയില്‍ 14 എം.എല്‍.എമാരാണുള്ളത്. എന്നാല്‍ സഭയില്‍ കരുത്ത് തെളിയിക്കുമെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായും സാവന്തുമായി കൂടിക്കാഴ്ച നടത്തും.

മനോഹര്‍ പരീക്കറുടെ മരണത്തോടെ ഭരണ പ്രതിസന്ധി നേരിട്ട ഗോവയില്‍ പുതിയ മുഖ്യമന്ത്രിയായി പ്രമോദ് സാവന്ത് ഇന്ന് പുലര്‍ച്ചെ രണ്ടുമണിക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. അര്‍ധരാത്രിവരെ നീണ്ട നാടകീയതയ്ക്കു ശേഷമായിരുന്നു ചടങ്ങ് നടത്തിയത്. മുഖ്യമന്ത്രിക്കൊപ്പം 11 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തിരുന്നു.

Read Also : നിങ്ങള്‍ ഞങ്ങളുടെ എഴുപത് വര്‍ഷത്തെ ചോദ്യം ചെയ്യുന്നു, അഞ്ചു വര്‍ഷം കൊണ്ട് നിങ്ങളെന്ത് ചെയ്‌തെന്ന് കൂടി പറയണം; മോദിയോട് പ്രിയങ്ക ഗാന്ധി

പുലര്‍ച്ചെ രണ്ടു മണിക്ക് സത്യപ്രതിജ്ഞ ചെയ്തതിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തിയിരുന്നു. ഗോവന്‍ ഗവര്‍ണര്‍ മൃദുല സിന്‍ഹ ജനാധ്യപത്യത്തെ കരുതിക്കൂട്ടി ഇല്ലാതാക്കിയിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം.

പരീക്കറുടെ നിര്യാണത്തോടെ ഗോവ നിയമസഭയുടെ അംഗബലം 36 ആയി ചുരുങ്ങി. കോണ്‍ഗ്രസിന് 14 അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് 12 പേരുണ്ട്. എം.ജി.പിക്കും ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും മൂന്ന് അംഗങ്ങള്‍ വീതമുണ്ട്. ഒരു സ്വതന്ത്രനും എന്‍.സി.പി എം.എല്‍.എയും ബി.ജെ.പിയെ പിന്തുണയ്ക്കുന്നു.

ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ മരണപ്പെട്ടതിന് പിന്നാലെ ഭൂരിപക്ഷമില്ലെങ്കിലും അധികാരം നിലനിര്‍ത്താന്‍ ബി.ജെ.പിയും പുതിയ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസും ശ്രമിക്കുന്നതിനിടെയായിരുന്നു പ്രമോദ് സാവന്തിനെ നിര്‍ദ്ദേശിക്കുന്നത്.

ഗോവ ഫോര്‍വേഡ് പാര്‍ട്ടി, മഹാരാഷ്ട്രവാദി ഗോമന്തക് പാര്‍ട്ടി, ബി.ജെ.പി എന്നിവരുമായി നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമായിരുന്നു സ്പീക്കര്‍ പ്രമോദ് സാവന്തിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ചത്. തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണമെന്നും ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഗോമന്തക് പാര്‍ട്ടി, ഗോവ ഫോര്‍വേഡ് പാര്‍ട്ടി എന്നിവര്‍ മുന്നോട്ട് വന്നിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here