കോഴിക്കോട്(www.mediavisionnews.in): കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കുന്നത് സ്വാഗതാര്‍ഹമാണെങ്കിലും പാര്‍ലമെന്റില്‍ മുസ്‌ലിം പ്രാതിനിധ്യം കുറയുന്നത് ആശങ്കാജനകമെന്ന് സമസ്ത കേരള ജം ഇയത്തുല്‍ ഉലമ ഇ.കെ വിഭാഗം. ജനസംഖ്യാനുപാതികമായി മുസ്ലിം വിഭാഗത്തിന് പ്രാതിനിധ്യം നല്‍കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് പരാജയമാണെന്ന് സമസ്ത മുശാവറ അംഗം ഉമര്‍ഫൈസി മുക്കം ആരോപിച്ചു.
രാജ്യത്ത് ഏറെ പീഡിപ്പിക്കപ്പെടുന്ന മുസ്‌ലിം വിഭാഗത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കാത്തതിന്റെ പേരിലുണ്ടാവുന്ന പ്രശ്‌നങ്ങളുടെ ഉത്തരവാദിത്തം കോണ്‍ഗ്രസ് നേതൃത്വത്തിന് തന്നെയാണെന്നും അതിന് മറ്റുള്ളവരെ പഴിചാരിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടില്‍ മുന്‍ നിശ്ചയിച്ച സ്ഥാനാര്‍ത്ഥി ടി. സിദ്ദീഖിന് മറ്റൊരു സീറ്റ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സന്തുലനം പാലിച്ചില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സത്താര്‍ പന്തലൂരും ആരോപിച്ചു. ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.