ഉപ്പള പ്രീമിയർ ലീഗ് ക്രിക്കറ്റ്: ട്രോഫി പ്രകാശനം ചെയ്തു

0
243

ദുബായ്(www.mediavisionnews.in): മാർച്ച് 29 ന് ഉമ്മുൽ ഖുവൈൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന റെഡ് ക്ലബ്ബ് ട്രോഫിക്ക് വേണ്ടിയുള്ള അൽ സാമ്ര ഉപ്പള പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ട്രോഫി പ്രകാശന ചടങ്ങ് ദുബായിൽ വെച്ച് നടന്നു. നൗഫൽ ഉപ്പള സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രശസ്ത ജീവ കാരുണ്യ പ്രവർത്തകൻ ഇക്‌ബാൽ ഹത്ത്ബൂറാണ് ട്രോഫി പ്രകാശനം നടത്തി. അൽ സാമ്ര ഗ്രൂപ്പ് മാനേജർ സിദ്ധീഖ് ബാപ്പായിത്തൊട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഷാഫി പഞ്ചം അധ്യക്ഷത വഹിച്ചു. ഹൈ ലെവൽ റിയൽ എസ്റ്റേറ്റ് ചെയർമാൻ ജമാൽ സാഹിബ് , ബദർ അൽ സമ ഗ്രൂപ്പ് പ്രതിനിധി ഷഫീക്ക്, അയ്യൂർ ട്രേഡിങ് ചെയർമാൻ ഇദ്രീസ് അയ്യൂർ, സാമൂഹിക പ്രവർത്തകൻ അഡ്വ ഇബ്രാഹിം ഖലീൽ, സജാദ്‌ ഉപ്പള, അൻവർ മുട്ടം തുടങ്ങിയവർ സംബന്ധിച്ചു. ആബി ബാപ്പായിത്തൊട്ടി നന്ദിയും രേഖപ്പെടുത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here