കാലിഫോർണിയ (www.mediavisionnews.in): വാട്‌സ് ആപ്പില്‍ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാന്‍ പുതിയ 5 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.
ഗ്രൂപ്പ് ഇന്‍വിറ്റേഷന്‍
വാട്‌സ് ആപ്പില്‍ പുതിയ ഗ്രൂപ്പുകള്‍ തുടങ്ങുമ്പോള്‍ ആളെക്കൂട്ടാന്‍ ഇനി മുതല്‍ വ്യക്തിഗത അനുവാദം ആവശ്യമായി വരും. നേരത്തെ ഗ്രൂപ്പിന്റെ അഡ്മിന് അംഗങ്ങളെ ചേര്‍ക്കാന്‍ അനുവാദം ആവശ്യമില്ലായിരുന്നു. എന്നാല്‍ പുതിയ ഫീച്ചര്‍ നിലവില്‍ വരുമ്പോള്‍ ചേര്‍ക്കുന്ന അംഗങ്ങളുടെ അനുവാദം ഉണ്ടെങ്കില്‍ മാത്രമേ ഇനി മുതല്‍ ഗ്രൂപ്പില്‍ ചേര്‍ക്കാന്‍ സാധിക്കൂ. പരിചയമില്ലാത്തതും അനാവശ്യമായതുമായ ഗ്രൂപ്പുകളില്‍ അംഗമാകുന്നതില്‍ നിന്നും ഈ ഫീച്ചര്‍ സുരക്ഷയേകും.
കൂടുതല്‍ സെര്‍ച്ച് ഓപ്ഷനുകള്‍
ഫോട്ടോകളും, വീഡിയോകളും, ഓഡിയോകളും ലിങ്കുകളും തിരയുന്നതിന് നിലവില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ വേഗത്തില്‍ സാധിക്കും. കീവേഡ് കൊണ്ട് സെര്‍ച്ച് ചെയ്താല്‍ ടെസ്റ്റ് മെസേജ് മുഴുവന്‍ ലഭിക്കുന്നതിനുള്ള സംവിധാനങ്ങളും ഈ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.
ഡാര്‍ക്ക് മോഡ്
ഡാര്‍ക്ക് മോഡ് ഓപ്ഷന്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ഫീച്ചറാണ്. ആപ്പിന്റെ ബാക്ക്ഗ്രൗണ്ടിലെ വെളിച്ചത്തില്‍ പ്രകാശത്തിന് അനുസരിച്ച് ഏറ്റക്കുറച്ചില്‍ ഉണ്ടാക്കുന്ന ഫീച്ചറാണിത്. കണ്ണുകളുടെ ആയാസം കുറയ്ക്കുന്നതിനും ഫോണിന്റെ ബാറ്ററി ലാഭിക്കുന്നതിനും ഈ ഫീച്ചര്‍ ഉപകരിക്കും.
ഷോ ഇന്‍ ചാറ്റ്
ഫോട്ടോകളും ഇമേജുകളുടേയും ഉത്ഭവസ്ഥാനം കണ്ടെത്തുന്നതിനുള്ള ഫീച്ചറാണിത്. ഇമേജില്‍ നിന്നും പെട്ടെന്നുതന്നെ ചാറ്റിലേയ്ക്ക് എത്താന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇമേജ് ആരാണ് ആദ്യം ഷെയര്‍ ചെയ്തതെന്നും എവിടെയാണ് ഷെയര്‍ ചെയ്തതെന്നും വേഗത്തില്‍ കണ്ടെത്താനാകും.
സ്റ്റാറ്റസ് ഫീഡ്
സ്ഥിരമായി ചാറ്റ് ചെയ്യുന്നരുടെ സ്റ്റാറ്റസിന് മുന്‍ഗണന നല്‍കുന്ന ഫീച്ചറാണിത്. നേരത്തെ കോണ്‍ടാക്ടില്‍ ആരാണോ അവസാനം സ്റ്റാറ്റസ് ഇട്ടത് അതായിരുന്നു മുന്നില്‍ വന്നുകൊണ്ടിരുന്നത്. ഇനി സ്ഥിരമായി ചാറ്റ് ചെയ്യുന്നവരുടെ സ്്റ്റാറ്റസായിരിക്കും മുന്നില്‍ വരുക.
വാട്‌സ് ആപ്പില്‍ സുരക്ഷക്കും സൗകര്യങ്ങള്‍ക്കും മുന്‍തൂക്കം നല്‍കാന്‍ പുതിയ 5 ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു.