സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ് അതില്‍ കഴിഞ്ഞ വര്‍ഷം ജോലി നഷ്ടപ്പെട്ടത് 5 ലക്ഷത്തോളം പേര്‍ക്ക്

0
205

റിയാദ് (www.mediavisionnews.in) :  കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയില്‍ നിന്ന് അഞ്ച് ലക്ഷത്തോളം ഇന്ത്യക്കാരാണ് ജോലി നഷ്ടപ്പെട്ട് എക്‌സിറ്റില്‍ പോയത്. ഇവരില്‍ കൂടുതലും മലയാളികളാണ്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ തൊഴില്‍ നഷ്ടപ്പെട്ടത് 2.8 ലക്ഷത്തോളം വിദേശികള്‍ക്ക്. സൗദിയില്‍ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളില്‍ 19.8 ശതമാനമായിരുന്നു ഇന്ത്യക്കാര്‍.

എന്നാല്‍ 2017ല്‍ 32 ലക്ഷത്തിലധികമുണ്ടായിരുന്ന ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം ഇപ്പോള്‍ 27.5 ലക്ഷത്തോളമായി കുറഞ്ഞു. ഒരു വര്‍ഷംകൊണ്ട് അഞ്ചു ലക്ഷത്തോളം ഇന്ത്യന്‍ തൊഴിലാളികളാണ് ഫൈനല്‍ എക്‌സിറ്റില്‍ ഇന്ത്യയിലേക്ക് മടങ്ങിയത്. ഇതില്‍ കൂടുതലും മലയാളികളാണ്.വിവിധ മേഖലകളില്‍ നടപ്പിലാക്കുന്ന സ്വദേശിവത്കരണവും വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവിയും ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുപോക്കിന് കാരണമായതായി ഇന്ത്യന്‍ സ്ഥാനപതി അഹമ്മദ് ജാവേദ് പറഞ്ഞു.

അതേസമയം രാജ്യത്തു വാണിജ്യ മേഖലകളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം ശക്തമാക്കിയത് കാരണം കഴിഞ്ഞ മൂന്നു മാസത്തിനിടെ 2,80,000 വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സൗദിയില്‍ ജോലി ചെയ്യുന്ന വിദേശികളില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടിക വ്യക്തമാക്കിയിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here