സൈന്യത്തിന് നേരെ ആക്രമം: രാജ്യത്തിന് ശക്തി പകരണം- ബായാർ തങ്ങൾ

0
174

ബായാർ(www.mediavisionnews.in) : രാജ്യത്തെ നടുകിയ ജമ്മു കാശ്മീറിലെ ഇന്ത്യൻ സൈന്യത്തിന്ന് നേരെ നടന്ന ആക്രമണം അത്യന്തം അപലപനീയവും ഖേദകരവുമാണ് ബായാർ തങ്ങൾ. രാജ്യ സുരക്ഷക്ക് ഭീഷണിയായി രാജ്യത്തിന്റെ അഖണ്ടതയും മത സൗഹാർദ്ദവും തകർക്കുന്ന രൂപത്തിലുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് ഒരു യഥാർത്ഥ മുസ്ലിം കൂട്ട് നിൽക്കുകയില്ല എന്ന് സയ്യിദ് അബ്ദുൽ റഹ്മാൻ ഇമ്പിച്ചി കോയ അൽ-ബുഖാരി ബായാർ തങ്ങൾ പറഞ്ഞു.

ഇത്തരത്തിലുള്ള ചിദ്ര ശക്തികളെ കരുതി ഇരിക്കണം, ഒരു മതവും തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നില്ല. പ്രതേകിച്ചു ഇസ്ലാം. ഒരു തീവ്രവാദിക്കും യഥാർത്ഥ മുസ്ലിം ആവാൻ കഴിയുകയില്ല എന്ന പ്രഖ്യാപിച്ച മതമാണ് ഇസ്ലാം. ആയതിനാൽ രാജ്യത്തിന്റെ സുരക്ഷക്ക് വേണ്ടി സമർപ്പിതരായ ജവാൻമാർക്ക് ശക്തി പകർന്നു ഇത്തരം ശക്തികളെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വന്നു അർഹിക്കുന്ന ശിക്ഷ നൽകി രാഷ്ട്രീയ ചിന്തകൾക്ക് അതീതമായി രാജ്യം ഒറ്റകേട്ടായി നേരിടണമെന്ന് തങ്ങൾ ഓർമപ്പെടുത്തി.

പതിനായിരങ്ങൾ സംബന്ധിച്ച ബായാർ സ്വലാത്തിന്ന് നേതൃത്വം നൽകി സംസാരിക്കുകയായിരുന്നു തങ്ങൾ. മർകസ് വൈസ് ചാൻസലർ ഡോക്ടർ ഹുസൈൻ സഖാഫി ചുള്ളിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഷറഫുൽ ഉലമ അബ്ബാസ് ഉസ്താദ്, പള്ളൻഗോഡ്, അഹ്‌മദ്‌ ബാവ മുസ്‌ലിയാർ ഉള്ളാൾ, കടവത്തൂർ ഖാളി, അബ്ദുൽ ലത്തീഫ് സഅദി പഴശി, ഹംസ മിസ്ബാഹി, മുഹിയുദ്ദീൻ ഖാമില് സഖാഫി തൊക്കെ, അഷ്‌റഫ് സഅദി മലൂർ, മുനീർ ഹാജി മാസ്കൊ, മജീദ് ഹാജി മുംബൈ തുടങ്ങിയർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here