മലപ്പുറം(www.mediavisionnews.in): ഹർത്താലിന് ആധാരമായിരിക്കുന്ന വിഷയം ചെറുതല്ലെന്നും സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി. അടിക്കടി കൊലപാതകങ്ങൾ എങ്ങനെയുണ്ടാകുന്നുവെന്നു പരിശോധിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
കൊലപാതകങ്ങൾ തുടർക്കഥയായി മാറുകയാണ്. സി.പി.എമ്മാണ് പ്രതിസ്ഥാനത്ത് എന്നത് ഗൗരവം വർധിപ്പിക്കുന്നു. ആസുത്രണം ചെയ്ത് നടത്തിയ കൊലപാതകമാണ്. ക്വട്ടേഷൻ സംഘമുണ്ടോ എന്നു പോലും സംശയമുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
മാണിയെയും പി.ജെ.ജോസഫിനെയും കണ്ടിരുന്നെന്നും കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങൾ പുറത്തു പറയാനാവില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. സൗഹൃദ സംഭാഷണമാണ് നടന്നത്, രാഷ്ട്രീയവും സംസാരിച്ചു. സൗഹൃദ അന്തരീക്ഷത്തിൽ തന്നെ സീറ്റ് വിഭജനം പൂർത്തിയാക്കും. മൂന്നാം സീറ്റിന്റെ കാര്യത്തിൽ മുസ്ലിം ലീഗ് ആദ്യം പറഞ്ഞ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുന്നുവെന്നും 25 ന് കൊച്ചിയിൽ യു.ഡി എഫ് യോഗം ചേരുമെന്നും അദ്ദേഹം വ്യക്തമാക്കി.