യൂത്ത് ലീഗ് പോലീസ് സ്റ്റേഷൻ മാർച്ചിൽ പ്രതിഷേധമിരമ്പി

0
222

മഞ്ചേശ്വരം(www.mediavisionnews.in): പോലീസിന്റെ സംഘ്പരിവാർ പ്രീണനത്തിനും, ന്യൂനപക്ഷ വേട്ടക്കെതിരേയും യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമ്പള, മഞ്ചേശ്വരം പേലീസ് സ്റ്റേഷനുകളിലേക്ക് നടത്തിയ മാർച്ചിന്റെ ഭാഗമായി മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി. യഥാർത്ഥ പ്രതികളായ സംഘ്പരിവാർ പ്രവർത്തകരെ അരസ്റ്റ് ചെയ്യുന്നതിന് പകരം മുസ്ലിം യുവാക്കളെ വേട്ടയാടുന്നത് വെച്ച് പൊറുപ്പിക്കല്ലയെന്നും നിയമ നടപടിയടക്കുള്ള കാര്യങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്ന് മാർച്ചിൽ പങ്കെടുത്ത് സംസാരിച്ച നേതാക്കൾ പോലീസിന് മുന്നറിയിപ്പ് നൽകി.

കുഞ്ചത്തൂർ, തലക്കി ഭാഗങ്ങളിൽ ഹർത്താലനുകൂലികൾ പോലീസുകാരുടെ കൺമുമ്പിൽവെച്ച് സംഘ്പരിവാരിവർ ആക്രമണം അഴിച്ച് വിട്ടിട്ടും അവർക്കെതിരെ കേസെടുക്കാതെ പോലീസ് നാട്ടിലില്ലാത്ത മുസ്ലിം യുവാക്കളുടെ പേരിൽ പൂർവ വൈരാഗ്യത്താൽ കേസെടുത്തിരിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു.

മാർച്ച് മണ്ഡലം അദ്ധ്യക്ഷൻ സൈഫുള്ള തങ്ങളുടെ അദ്ധ്യക്ഷതയിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ടി.എ.മൂസ ഉൽഘാടനം ചെയ്തു എ.കെ.എം അഷ്‌റഫ്, ബഷീർ മൊഗർ, കരിവള്ളൂർ വിജയൻ, മുക്താർ, അസീസ് ഹാജി, യു.എച്ച് അബ്ദുൽ റഹ്മാൻ, സെഡ്.എ കയ്യാർ, എന്നിവർ സിദ്ധിഖ് മഞ്ചേശ്വരം, മുസ്തഫ ഉദ്യാവരം, റഹീം പള്ളം, ഹാരിസ് പാവൂർ, താജുദ്ധീൻ കമ്പാർ, സിറാജുദ്ധിൻ മാസ്റ്റർ, പ്രസംഗിച്ചു. റസാഖ്‌ അച്ചക്കര സ്വാഗതവും മജീദ് മച്ചംപാടി നന്ദിയും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here