യുഎഇയില്‍ കനത്ത മഴയ്ക്ക് സാധ്യത: ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

0
206

അബുദാബി(www.mediavisionnews.in): യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ നല്ല മഴ ലഭിച്ചു. ഇന്നലെ രാവിലെ മുതല്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്ന മിക്കയിടങ്ങളിലും പൊടിക്കാറ്റും ചൂടുമുണ്ടായി. പത്ത് മണിയോടെ നേരിയ തോതില്‍ തുടങ്ങിയ മഴ ശക്തിപ്രാപിച്ചു. മിക്ക നഗരങ്ങളിലും പ്രാന്ത പ്രദേശങ്ങളിലും കാര്യമായ മഴ ലഭിച്ചു. അമ്പത് കിലോമീറ്ററിലധികം വേഗത്തിലുള്ള കാറ്റുമുണ്ടായി. അന്തരീക്ഷഊഷ്മാവ് പലയിടങ്ങളിലും ഇരുപത് ഡിഗ്രി വരെയായി കുറഞ്ഞിരുന്നു

ജനങ്ങള്‍ മുന്‍കരുതലെടുക്കണമെന്നും നിര്‍ദേശമുണ്ട്. അബുദാബി, ദുബൈ ഭാഗങ്ങളില്‍ കൂടിയ അന്തരീക്ഷ ഊഷ്മാവ് 20 ഡിഗ്രി സെല്‍ഷ്യസും പടിഞ്ഞാറന്‍ പ്രവിശ്യകളില്‍ ഇത് 16 ഡിഗ്രി വരെയാകുമെന്നും വകുപ്പ് അറിയിച്ചു. ചൊവ്വാഴ്ചയും മഴയുണ്ടാകുമെന്ന അറിയിപ്പുണ്ട്. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചു.

അബുദാബി, ദുബൈ,ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ വരുംദിവസങ്ങളിലും മഴ പെയ്യുമെന്ന് കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പുണ്ട്. അസ്ഥിരമായ കാലാവസ്ഥയായിരിക്കും അടുത്ത ദിവസങ്ങളില്‍. ഇതിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ പഠനകേന്ദ്രം യുഎഇയില്‍ ‘ഓറഞ്ച് അലര്‍ട്ട്’ പ്രഖ്യാപിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here