ഭാര്യക്ക് സുഖമില്ല, ജാമ്യം അനുവദിക്കണമെന്ന് ആശാറാം; ഇത്തരം ക്രിമിനലുകളോട് സഹതാപമില്ലെന്ന് കോടതി

0
223

ജോധ്പൂര്‍(www.mediavisionnews.in): ബലാത്സംഗക്കേസില്‍ പ്രതിയായ സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശാറാം ബാപ്പുവിന്‍റെ ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതി തള്ളി. ഭാര്യ ലക്ഷ്മി ഗരുതരാവസ്ഥയില്‍ ജയിലിലാണെന്നും അഞ്ച് വര്‍ഷമായി ജയിലില്‍ കഴിയുന്ന തനിക്ക്  ഭാര്യയെ കാണാന്‍ അനുമതി തരണമെന്നുമായിരുന്നു ജാമ്യാപേക്ഷയില്‍ ആശാറാം ബാപ്പു അറിയിച്ചത്. 

എന്നാല്‍ ഇത്തരം ക്രിമിനലുകളോട് കോടതിക്ക് യാതൊരുവിധ ദയയുമില്ലെന്നായിരുന്നു ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ജസ്റ്റിസ് സന്ദീപ് മെഹ്ത്ത പറഞ്ഞത്. കൂടാതെ ആശാറാം ബാപ്പുവിന്‍റെ ഭാര്യ ഗുരുതരാവസ്ഥയിലല്ലെന്ന് സര്‍ക്കാര്‍ കൗണ്‍സില്‍  കോടതിയില്‍ വാദിച്ചു. ഭാര്യയുടെ മെഡിക്കല്‍ റിപ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കിയിരുന്നു. പതിനാറുകാരിയായ പെണ്‍കുട്ടിബലാത്സംഗം കേസില്‍ ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ് ആശാറാം ബാപ്പു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here