റാഞ്ചി (www.mediavisionnews.in) : പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡ് സര്‍ക്കാര്‍ വീണ്ടും നിരോധിച്ചു. ഐ.എസ് ബന്ധമാരോപിച്ച് 1908 ലെ ക്രിമിനല്‍ നിയമം സെക്ഷന്‍ 16 അനുസരിച്ചാണ് നിരോധനം.
കഴിഞ്ഞ വര്‍ഷവും പോപ്പുലര്‍ ഫ്രണ്ടിനെ ജാര്‍ഖണ്ഡില്‍ നിരോധിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി നിരോധനം നീക്കിയിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലെ പ്രവര്‍ത്തകരെ ഐ.എസ് സ്വാധീനിക്കുന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീവ്ര നിലപാടുള്ള സംഘടനയുടെ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞവര്‍ഷം നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു സര്‍ക്കാരിന്റെ അന്നത്തെ നടപടി.
സംസ്ഥാനത്തെ പാക്കുര്‍ ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് വളരെ സജീവമാണ്. കേരളത്തില്‍ രൂപീകരിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് അണികളില്‍ ഐ.എസ് സ്വാധീനം സ്ഥിരീകരിക്കപ്പെട്ടതായി വാര്‍ത്തകളുണ്ടായിരുന്നു.