പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ വേണ്ട; കുഞ്ഞാലിക്കുട്ടിയെ പോലെയുള്ള നേതാക്കള്‍ വരണം: യൂത്ത് കോണ്‍ഗ്രസ് പ്രമേയം

0
207

മലപ്പുറം(www.mediavisionnews.in): ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തില്‍ ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രമേയം. പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസാണ് പ്രമേയം പാസാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടിയോ അതുപോലെയുള്ള നേതാക്കളോ വരണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രമേയമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം ജയറല്‍ സെക്രട്ടറി ഷെബീറാണ് പ്രമേയം അവതരിപ്പിച്ചത്. യു.ഡി.എഫിന്റെ സീറ്റ് വിഭജനം പ്രതിസന്ധിയിലാക്കാന്‍ ചില ഘടകകക്ഷികള്‍ ശ്രമിക്കുന്നുവെന്നും പ്രമേയം പറയുന്നു.

കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പിലും പൊന്നാനി മണ്ഡലത്തില്‍ മത്സരിച്ചത് ഇ.ടി മുഹമ്മദ് ബഷീറായിരുന്നു. ഇപ്രാവശ്യവും യു.ഡി.എ.എഫ് സ്ഥാനാര്‍ത്ഥിയായി ഇ.ടി മുഹമ്മദ് ബഷീറിനെ തന്നെയാണ് മണ്ഡലത്തില്‍ പരിഗണിക്കുന്നത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here