പൈവളികെ സാദാത്ത് മഖാം ഉറൂസ് ചൊവ്വാഴ്ച മുതൽ

0
216

കുമ്പള(www.mediavisionnews.in): പൈവളികെ സാദാത്ത് മഖാം ഉറൂസ് ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. മൂന്നുവർഷത്തിലൊരിക്കലാണ് ഇവിടെ ഉറൂസ് നടത്തി വരുന്നത്. ഞായറാഴ്ച അന്നദാനത്തോടെ ഉറൂസിന് സമാപനം കുറിക്കും.

രാവിലെ പത്തു മണിക്ക് സയ്യിദ് അത്താവുള്ള തങ്ങൾ ഉദ്യാവരം മഖാം സിയാറത്തിന് നേതൃത്വം നൽകും. സയ്യിദ് കോയക്കുട്ടി അൽ-ബുഖാരി തങ്ങൾ പതാക ഉയർത്തും. രാത്രി ഏഴു മണിക്ക് കുമ്പോൽ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് മദനി തങ്ങൾ മൊഗ്രാൽ അധ്യക്ഷത വഹിക്കും. മുട്ടം കുഞ്ഞിക്കോയ തങ്ങൾ മുഖ്യ അതിഥിയായിരിക്കും. നൗഫൽ സഖാഫി കളസ മുഖ്യ പ്രഭാഷണം നടത്തും.

തുടർന്നുള്ള ദിവസങ്ങളിൽ സംയുക്ത ഖാദി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, മുനീർ ഹുദവി വിളയിൽ, സയ്യിദ് എപിഎസ് തങ്ങൾ ചിക്കമംഗളൂർ, റാഫി അഹ്സനി കാന്തപുരം, സയ്യിദ് ഇമ്പിച്ചിക്കോയ അൽ-ബുഖാരി (ബായാർ തങ്ങൾ), സയ്യിദ് അലിയാർ തങ്ങൾ അൽ ബുഖാരി മണ്ണാർക്കാട്, സ്വലാഹുദ്ദീൻ ഫൈസി വെന്നിയൂർ, സയ്യിദ് കെ എസ് അലി തങ്ങൾ കുമ്പോൽ, സയ്യിദ് പൂക്കോയ അൽ-ബുഖാരി തങ്ങൾ കയ്യാർ, ഇ പി അബൂബക്കർ അൽ ഖാസിമി പത്തനാപുരം, സയ്യിദ് ജഅഫർ സ്വാദിഖ് തങ്ങൾ കുമ്പോൽ, സയ്യിദ് അലവി തങ്ങൾ എന്നിവർ സംബന്ധിക്കും.

വാർത്ത സമ്മേളനത്തിൽ സയ്യിദ് മുസ്തഫ തങ്ങൾ, സയ്യിദ് അമീൻ തങ്ങൾ, സയ്യിദ്‌ സ്വാലിഹ് തങ്ങൾ, മജീദ് ദാരിമി, അസീസ് മ രി കെ, അസീസ് കളായി എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here