കുമ്പള(www.mediavisionnews.in) : പൈവളികെ ഹസ്രത്ത് മമ്മി ശഹീദ് വലിയുള്ളാഹിയുടെ പേരിൽ രണ്ട് വർഷത്തിലൊരിക്കൽ കഴിച്ചു വരാറുള്ള ഉറൂസ് പരിപാടികൾക്ക് തിങ്കളാഴ്ച തുടക്കം കുറിക്കുമെന്ന് ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 24-ാം തീയ്യതി ഞായറാഴ്ച അന്നദാനത്തോടെ ഉറൂസ് സമാപിക്കും.
കാസറഗോഡ് സംയുക്ത ഖാദി പ്രൊ. ആലിക്കുട്ടി മുസ്ലിയാർ, സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല , സയ്യിദ് അലി തങ്ങൾ കുമ്പോൽ, സയ്യിദ് ശംസുദ്ദീൻ തങ്ങൾ ബാ അലവി ഗാന്ധിനഗർ, സയ്യിദ് അഷ്റഫ് അൽ സഖാഫ് തങ്ങൾ ആദൂർ, കീച്ചേരി അബ്ദുൽ ഗഫൂർ മൗലവി തുടങ്ങിയ പ്രഗത്ഭ സാദാത്തുക്കളും പണ്ഡിതന്മാരും വിവിധ ദിവസങ്ങളിലായി പ്രഭാഷണം നടത്തും.
വാർത്ത സമ്മേളനത്തിൽ ഉറൂസ് കമ്മിറ്റി ഭാരവാഹികളായ മുഹമ്മദ് കുഞ്ഞി ഹാജി പടത്തൂർ, കെ എച്ച് അബ്ദുൽ ഖാദർ ഹാജി, സ്വാലിഹ് ഹാജി കളായി, അസീസ് കളായി, എം കെ മൂസ കളായി, ശേഖാലി കളായി എന്നിവർ സംബന്ധിച്ചു.