പി.ബി അബ്ദുൽ റസാഖ് സ്മാരക ഫുട്ബോൾ കിരീടം എ.എച്ച് ഷൂട്ടേർസ് ഒളയത്തിന്

0
193

ഉപ്പള(www.mediavisionnews.in) : ഫാസ്ക് ഉപ്പള ഗേറ്റും എസ്എൻ ഫ്രണ്ട്സും സംയുക്തമായി സംഘടിപ്പിച്ച പി.ബി അബ്ദുൽ റസാഖ് (റദ്ദുച്ച) സ്മാരക മൂന്നാമത് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് കിരീടം എ.എച്ച് ഷൂട്ടേർസ് ഒളയം സ്വന്തമാക്കി. ഫൈനലിൽ കൈരളി ഇച്ചിലങ്കോടിനെ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് എ.എച്ച് ഷൂട്ടേർസ് ഒളയം ജേതാക്കളായത്. നിശ്ചിത സമയത്ത് 1-1ന് മല്‍സരം സമനിലയില്‍ പിരിഞ്ഞതോടെ മല്‍സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജേതാക്കൾക്കുള്ള ഉപഹാരം എ.കെ.എം അഷ്‌റഫ്, സാലി, അഷ്‌റഫ് ഹിന്ദുസ്ഥാൻ, റസാഖ് സ്കൈ വേ എന്നിവർ വിതരണം ചെയ്തു. യുകെ യൂസഫ്, എം.ബി യൂസഫ്, അസീസ് കളത്തൂർ, ബി.എം മുസ്തഫ, മുഹമ്മദ് പുതിയൊത്ത്, യൂസഫ് ഫൈൻ ഗോൾഡ് മുഖ്യാതിധികളായി. മുഹമ്മദ് ബൂണു, മോണു പുതിയോത്ത്, അബ്ബൂ റോയൽ, ലത്തീഫ് അറബി, നാസിർ അയ്യൂർ, അന്ത്രു ഉപ്പള ഗേറ്റ്, ഫൈസാൻ, ബഷീർ, അഷ്‌റഫ് ബ്യാഗി, ഷാ, ലത്തീഫ് പഞ്ചാര, റൗഫ് മണ്ണാട്ടി, റസാഖ് മൂസോടി, റാഫി, ഫാറൂഖ് തുടങ്ങിയവർ സംബന്ധിച്ച്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here