പരോളിലിറങ്ങിയ ടിപി കേസ് പ്രതി യുവതികള്‍ക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങള്‍ വൈറലാവുന്നു

0
245

കണ്ണൂര്‍(www.mediavisionnews.in): ടി പി ചന്ദ്രശേഖരന്‍ കേസ് പ്രതി മുഹമ്മദ് ഷാഫി യുവതികൾക്കൊപ്പം ആടിപ്പാടുന്ന ദൃശ്യങ്ങൾ പുറത്ത്. വിയ്യൂർ സെന്‍ട്രൽ ജയിലിൽ നിന്ന് അടിയന്തര പരോളില്‍ പുറത്തിറങ്ങിയ ശേഷം പങ്കെടുത്ത ചടങ്ങിലെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പാർട്ടി പരിപാടികളിൽ ഷാഫി സജീവമാണെന്ന് വ്യക്തമാകുന്ന ചിത്രങ്ങളും നവമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്.  

ടി പി  കേസിലെ ജീവപര്യന്തം തടവുകാരനായ മുഹമ്മദ് ഷാഫി അസുഖബാധിതനെന്ന് പറഞ്ഞാണ് 45 ദിവസത്തെ അടിയന്തര പരോളിലിറങ്ങിയത്. പാർട്ടി പരിപാടികളും ഷാഫി സജീവമാണ്. നാദാപുരത്തെ ഷിബിൻ രക്തസാക്ഷി ദിനാചരണത്തിൽ പാർട്ടി പ്രവർത്തകർക്കൊപ്പം ഷാഫി നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഷാഫിക്കൊപ്പം കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്കും പരോൾ അനുവദിച്ചിരുന്നു.  

രണ്ടാംപ്രതിയായ കിർമ്മാണി മനോജ് കഴിഞ്ഞ തവണ പരോളിൽ ഇറങ്ങി രണ്ടുകുട്ടികളുള്ള യുവതിയെ വിവാഹം ചെയ്തിരുന്നു. കിർമ്മാണിക്കെതിരെ യുവതിയുടെ ഭർത്താവ് നിയമപോരാട്ടത്തിലാണ്. കിർമ്മാണിക്ക് 45 ദിവസത്തെ അടിയന്തര പരോൾ വീണ്ടും അനുവദിച്ചിട്ടുണ്ട്. ടിപി കേസിലെ 13 ആം പ്രതിയായ പി കെ കുഞ്ഞനന്തന് വഴിവിട്ട് പരോൾ അനുവദിക്കുന്നതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here