പച്ചിലംപാറ പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റ് ഫെബ്രു 9 മുതൽ 14 വരെ; ഇന്ത്യൻ താരം റോബിൻ ഉത്തപ്പ സംബന്ധിക്കും

0
208

കുമ്പള(www.mediavisionnews.in): ഫ്രണ്ട്സ് പച്ചിലംപാറയുടെ ആഭിമുഖ്യത്തിൽ ഫെബ്രു 9 മുതൽ 14 വരെ പച്ചിലമ്പാറ പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.

ഹിന്ദുസ്ഥാൻ പ്രൊമോട്ടേർസ് ആന്റ് ഡെവലപ്പേർ സാരമായി കൈകോർത്ത് നടത്തുന്ന ഹിന്ദുസ്ഥാൻ ട്രോഫിക്കും രണ്ട് ലക്ഷം രൂപ ക്യാഷ് അവാർവിനും വേണ്ടിയുള്ള മത്സരങ്ങളിൽ 14 ടീമുകൾ പങ്കെടുക്കും. മണ്ണംകുഴി ഗോൾഡൻ അബ്ദുൽ ഖാദർ മെമ്മോറിയൽ സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ടൂർണമെൻറിന്റെ സമാപന ദിവസം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പ മുഖ്യ അതിഥിയായിരിക്കും. രണ്ടാം സ്ഥാനം ലഭിക്കുന്നവർക്ക് ഒരു ലക്ഷം രൂപയും ട്രോഫിയും സമ്മാനമായി നൽകും. മൂന്നാം സ്ഥാനക്കാർക്കും ട്രോഫി നൽകും. കൂടാതെ ജേതാക്കളായ ടീമിന്റെ ഉടമസ്ഥന് ഒരു മാരുതി ആൾട്ടോ കാറും മാൻ ഓഫ് ദ സീരീസ്, ലക്കി ഓണർ, ലക്കി പ്ലയർ, ലക്കി ഡ്രായർ എന്നിവർക്ക് ഓരോ സ്കൂട്ടറും ഫൈനലിൽ കളിക്കുന്ന ഇരു ടീമുകളിലെയും കളിക്കാർക്ക് ഐ.എസ്.ഐ മുദ്രയുള്ള ഓരോ ഹെൽമറ്റും സമ്മാനിക്കും. സമാപന ചടങ്ങിൽ ഡി ശിൽപ ഐ പി എസ് സമ്മാനങ്ങൾ വിതരണം ചെയ്യും.

വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി രക്ഷാധികാരികളായ എകെഎം അഷ്റഫ്, യുകെ യൂസുഫ്, ബിഎം മുസ്തഫ, ഭാരവാഹികളായ ആരിഫ് പച്ചിലമ്പാറ, റിയാസ് പച്ചിലമ്പാറ എന്നിവർ സംബന്ധിച്ചു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here