ദുബായ് കെഎംസിസി മീഞ്ച പഞ്ചായത്ത് പുതിയ കമ്മിറ്റി നിലവിൽ വന്നു

0
216

മഞ്ചേശ്വരം(www.mediavisionnews.in): ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മീഞ്ച പഞ്ചായത്ത് കെഎംസിസി കമ്മിറ്റിയുടെ പ്രവർത്തനം മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് നിയുക്ത ദുബായ് കെഎംസിസി സ്റ്റേറ്റ് സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ. മീഞ്ച പഞ്ചായത്ത് കെഎംസിസി കൺവെൻഷൻ ഉൽഘാടനാം ചെയ്ത സംസാരിക്കുകയായിരുന്നു.

തികച്ചും മാതൃകാപരമായ ഒട്ടനവധി ജനക്ഷേമ ജീവ കാരുണ്യ പവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുന്ന മീഞ്ച പഞ്ചായത്ത് കെഎംസിസി കമ്മിറ്റിക്ക് സംസ്ഥാന കമ്മിറ്റിയിൽ നിന്നുള്ള എല്ലാ വിധ പിന്തുണയും അഡ്വക്കേറ്റ് ഖലീൽ പ്രഖ്യാപിച്ചു.

മഹ്മൂദ് ഹാജി ദുആ പ്രാർത്ഥന നടത്തി. ശേഷം രാജ്യത്തിന്ന് വേണ്ടി ജമ്മു കാശ്മീരിൽ വീരമൃത്യു വരിച്ച ധീര ജവാന്മാരുടെ നിത്യ ശാന്തിക്ക് വേണ്ടി മൗന പ്രാർത്ഥന നടത്തി.

അബ്ബാസ് ബേരിക്കെ സ്വാഗതം പറഞ്ഞു. റഷീദ് ബെജ്ജങ്കള അധ്യക്ഷത വഹിച്ചു. അമാൻ തലേക്കള യോഗം നിയന്ത്രിച്ചു. ഡോക്ടർ ഇസ്മായിൽ പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നടത്തി. അയൂബ് ഉറുമി, വി.വി.എം അഷ്‌റഫ്, ഇബ്രാഹിം ബേരിക, സൈഫുദ്ദീൻ മൊഗ്രാൽ, സുബൈർ കുബണൂർ, മുനീർ ബേരിക, ആസിഫ് ഹൊസങ്കടി, അലി സാഗ്, സംസാരിച്ചു. സിദ്ധീഖ് ബാളിയൂർ ലത്തീഫ് തലേകള, ലത്തീഫ് അക്കര, സലിം ബേരികെ, റിസ്‌വാൻ എം പി, നവാഫ് ബാളിയൂർ, ജാഫർ മീയപ്പദവ്, ഫൈസൽ തലേകള, ഹാരിസ് കോളിയൂർ, ആഷിക് തലേകള, ശരീഫ് കടമ്പാർ, നാസിർ അട്ടഗോളി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ആഷിഖ് തലേകള നന്ദി രേഖപ്പെടുത്തി

പ്രസിഡന്റ്: മുസ്തഫ പാനങ്കൈ, ജനറൽ സെക്രട്ടറി: ആഷിക് തലേക്കള, ട്രഷറർ: ലത്തീഫ് അക്കര, സ്പോർട്സ് വിങ് കൺവീനർ: സിദ്ദീഖ് തലേക്കള, വെൽഫേർ വിങ് കൺവീനർ: സിദ്ദീഖ് ചിഗുർപാദ. വൈസ് പ്രസിഡണ്ടുമാർ:ലത്തീഫ് കടമ്പാർ, ലത്തീഫ് തലേക്കള, ഫൈസൽ കടമ്പാർ. ജോയിംന്റ് സെക്രട്ടറിമാർ: നവാഫ് ബാളിയൂർ, സക്കറിയ അട്ടഗോളി, സുബൈർ എ കെ ചിഗുർപാദ.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here