ദുബായ്(www.mediavisionnews.in) : : കാസറഗോഡ് ത്രിവേണി കോളേജ് 2006-2009 ബാച്ച് യു.എ.ഇ ക്രിക്കറ്റ് പ്രീമിയർ ലീഗും ഫാമിലി മീറ്റും സംഘടിപ്പിച്ചു.ഫെബ്രുവരി 7 ന് രാത്രി 12 മണിക്ക് ഖുസൈസ് അമെതി സ്കൂൾ ഗ്രൗണ്ടിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തിൽ വെസ്റ്റേൺ ടൈഗർസ്,ത്രിവേണി റയ്സിംഗ് സ്റ്റാർസ്,ബ്ലാക്ക് പാന്തേഴ്സ്,ഹണിബീ ഫൈഗ്റ്റർസ് എന്നി 4 ടീമിന്റെ കീഴിൽ അണിനിരന്നു.
ആവേശകരമായ ഫൈനലിൽ ത്രിവേണി റയ്സിംഗ് സ്റ്റാർസിനെ ഹണിബീ ഫൈഗ്റ്റർസ് തോൽപിച്ചു ത്രിവേണി കോളേജ് യു.എ.ഇ ക്രിക്കറ്റ് പ്രീമിയർ ലീഗ് സീസൺ 2 ചാമ്പ്യന്മാരായി.
പ്രീമിയർ ലീഗിലെ മികച്ച കളിക്കാരനായി ഹണിബീ
ഫൈഗ്റ്റഴ്സിന്റെ അംഷിയെയും ബെസ്റ്റ് ബൌളർ ആയി ത്രിവേണി റയ്സിംഗ് സ്റ്റാർസിന്റെ ഫാറൂഖനെയും തിരഞ്ഞെടുതു.
2006-2009 ബാച്ചിലെ വിദ്യാർത്ഥിയും സജീവ രാഷ്ട്രീയ പ്രവർത്തകനും ആയ ഗോൾഡൻ റഹ്മാനിനെ ചടങ്ങിൽ അനുമോദിച്ചു.
പ്രീമിയർ ലീഗിലെ ചാമ്പ്യന്മാരായ ഹണിബീ
ഫൈഗ്റ്റഴ്സിനു ഗോൾഡൻ റഹ്മാൻ ട്രോഫി നൽകി,റണ്ണേഴ്സായ ത്രിവേണി റയ്സിംഗ് സ്റ്റാർസിന് പ്രീമിയർ ലീഗ് കൺവീനർ ഇജ്ജു ട്രോഫി സമ്മാനിച്ചു.
അഷ്‌റഫ് , ഷാഫി , ഷെഫീഖ് ബായൽ, നിയാസ് കേട്ടം,സലിം ചൗക്ക് ,ശിഹാബ് എന്നിവർ സംബന്ധിച്ചു.