തമിഴ്‌ നടന്‍ സിമ്പുവിന്റെ സഹോദരന്‍ ഇസ്‍ലാം മതം സ്വീകരിച്ചു

0
226

ചെന്നെെ(www.mediavisionnews.in): തമിഴ് താരം സിമ്പുവിന്റെ സഹോദരൻ കുരലരസൻ ഇസ്‍ലാം മതം സ്വീകരിച്ചു. നടനും സംവിധായകനുമായ പിതാവ് ടി. രാജേന്ദറിന്റെയും അമ്മ ഉഷയുടെയും സാന്നിധ്യത്തിലായിരുന്നു കുരലരസന്റെ ഇസ്‍ലാം അശ്ലേഷണം. ചെന്നെെ മൗണ്ട് റോഡിലെ മക്കാ മസ്ജിദിൽ വെച്ചു നടന്ന ചടങ്ങിൽ ഇസ്‍ലാം മതപണ്ഡിതൻമാർ അദ്ദേഹത്തിന് ശഹാദത്ത്
കലിമ ചൊല്ലി കൊടുക്കുകയായിരുന്നു.

മികച്ച ബാല താരത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയിട്ടുള്ള കുരലരസൻ, സംഗീത സംവിധാന രംഗത്തും പ്രവർത്തിച്ച് വരുന്നുണ്ട്. ‘അലെെ’, ‘സൊന്നാൽ താൻ കാതലെ’, ‘ഒരു വസന്ത ഗീതം’, ‘തായ് തങ്കെെ പാസം’ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള കുരലരസൻ, സഹോദരൻ സിമ്പു നായകനായ ഇത് ‘നമ്മ ആള്’ എന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുകയും ചെയ്തിട്ടുണ്ട്.

മക്കളുടെ ഏത് തീരുമാനത്തെ പിന്തുണക്കുന്നതായി പറഞ്ഞ ടി രാജേന്ദർ, സ്വന്തം വഴി തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് നൽകിയിട്ടുള്ളതായും പറഞ്ഞു.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here