ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം(വീഡിയോ)

0
269

തമിഴ്‌നാട് (www.mediavisionnews.in) : യുവാക്കള്‍ക്കിടയില്‍ ടിക്ടോകിന്‌വലിയ പ്രചാരമാണ്. കൂടുതല്‍ കാഴ്ചക്കാരെയും ലൈക്കുകളും കിട്ടാനായി ജീവനു ഭീഷണിയായ കാര്യങ്ങള്‍ ചെയ്യാന്‍ പോലും തയാറാണിവര്‍. കഴിഞ്ഞ ദിവസം ടിക് ടോക്   വീഡിയോ എടുക്കുന്നതിനിടെ യുവാവിന് സംഭവിച്ചത് ദാരുണാന്ത്യമാണ് ഏറ്റവും പുതിയ ഉദാഹരണം. തമിഴ്‌നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം നടന്നത്.

സ്‌കൂട്ടറില്‍ അമിത വേഗത്തില്‍ പായുന്ന വീഡിയോ പകര്‍ത്തിയ മൂവര്‍ സംഘമാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട് സ്‌കൂട്ടര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. പിന്നില്‍ ഇരുന്ന യുവാവ് വീഡിയോ ടിക് ടോക്  വീഡിയോ എടുക്കുന്നതിനിടെ യുവാവിന് ദാരുണാന്ത്യം അപ്ലോഡ് ചെയ്യുന്നതിനിടെ സ്‌കൂട്ടര്‍ ഓടിച്ച ആളിന്റെ ശ്രദ്ധ തെറ്റിയതാണ് അപകടകാരണം. ഗുരുതരമായി പരിക്കേറ്റ മൂന്നു വിദ്യര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ഒരാള്‍ മരിച്ചു.

രാജ്യത്ത് ടിക് ടോക്  വീഡിയോ ആപ് നിരോധിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട് സര്‍ക്കാര്‍ രംഗത്തുവന്നിരുന്നു. ഇതു സംബന്ധിച്ച് നിമയസഭയില്‍ പ്രമേയവും പാസാക്കിയിരുന്നു. ടിക് ടോക് വീഡിയോ ഷൂട്ടിന്റെ പേരില്‍ ഓരോ ദിവസവും ദുരന്തങ്ങള്‍ സംഭവിക്കുന്നുണ്ട്.ടിക് ടോ ക്കിനെ ബ്ലൂ വെയില്‍ ഗെയിമിനോടാണ് തമിഴ്‌നാട് ഇന്‍ഫര്‍മെഷന്‍ ടെക്‌നോളജി മിനിസ്റ്റര്‍ താരതമ്യം ചെയ്തത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here