ജോഡ്കല്ല് മടന്തൂർ പുഴയിലെ അനധികൃത മണലൂറ്റ് കേന്ദ്രം പോലീസ് തകർത്തു

0
229

ഉപ്പള(www.mediavisionnews.in): ജോഡ്കല്ല് മടന്തൂർ പുഴയിലെ അനധികൃത മണലൂറ്റ് കേന്ദ്രം പോലീസ് തകർത്തു. രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് സി.ഐ കെ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ വൈകിട്ട് മണലൂറ്റ് കേന്ദ്രം തകർത്തത്.

അന്യ സംസ്ഥാന തൊഴിലാളികളെ ജോലിക്ക് നിർത്തി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഒത്താശയത്തോടെയാണ് മണലൂറ്റ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അതിനാൽ നടപടിക്ക് പോലീസ് തയ്യാറായിരുന്നില്ലെന്ന് പറയുന്നു. മണൽ അരിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങൾ അടക്കമുള്ളവ പുഴയിൽ സ്ഥാപിച്ചാണ് മണൽ കടത്തിയിരുന്നത്. അരിച്ചെടുക്കുന്ന മണൽ ചാക്കുകളിലാക്കിയാണ് കടത്തിയിരുന്നത്. പോലീസ് എത്തുമ്പോൾ സ്ഥലത്ത് നൂറ്കണക്കിന് ചാക്കുകളാണ് മണൽ നിറച്ചിരുന്നത്. ഉപകരണങ്ങളും ചാക്കിൽ നിറച്ച മണലും നശിപ്പിച്ചാണ് പോലീസ് സംഘം മടങ്ങിയത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here