ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍: നാഷണല്‍ കാസറഗോഡിന് ജയം

0
178

ഉപ്പള(www.mediavisionnews.in): കാസര്‍കോട് ജില്ലാ സീനിയര്‍ ഡിവിഷന്‍ ലീഗ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിലെ നോര്‍ത്ത് സോണ്‍ മത്സരങ്ങളിലെ ഏഴാം ദിനമായ ഇന്ന് നടന്ന മത്സരത്തില്‍ നാഷണല്‍ കാസറഗോഡിന് മികച്ച ജയം. ഉപ്പള മണ്ണംകുഴിയിലെ ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍ മെമ്മോറിയല്‍ സ്റ്റേഡിയത്തില്‍ നടന്നു വരുന്ന ചാംപ്യന്‍ഷിപ്പില്‍ മിറാക്കിള്‍ കമ്പാറിനെയാണ് നാഷണല്‍ കാസറഗോഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയത്. നാഷണല്‍ കാസറഗോഡിന്‍റെ ഗോള്‍കീപ്പര്‍ അര്‍ഷാദിനെ മത്സരത്തിലെ മികച്ച താരമായി തെരഞ്ഞെടുത്തു.

ചാംപ്യന്‍ഷിപ്പിലെ എട്ടാം ദിനമായ നാളെ ആഥിതേയരായ സിറ്റിസണ്‍ ഉപ്പള ബ്ളേസ് തളങ്കരയുമായി ഏറ്റുമുട്ടും. മത്സരം വൈകിട്ട് 04:30 ന് ആരംഭിക്കും.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here