ജില്ലയിയിൽ കുരങ്ങ് പനി വ്യാപിക്കുന്നു: പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും ആരംഭിച്ചു

0
242

കാസര്‍ഗോഡ്(www.mediavisionnews.in): കര്‍ണാടകയില്‍ വിവിധ ഇടങ്ങളിലായി കുരങ്ങ് പനി ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാസര്‍കോഡ് ജില്ലയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും കുരങ്ങ് പനി സ്ഥിരീകരിച്ചു. നിരവധി കുരങ്ങുകളാണ് അതിര്‍ത്തി ഗ്രാമങ്ങളില്‍ പനി ബാധിച്ച് ചത്തത്. ഇതോടെയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിട്യൂട്ടിനെ സമീപിക്കുന്നത്.

കുരങ്ങ് പനിക്ക് കാരണമായ വൈറസുകള്‍ പടര്‍ത്തുന്ന ചെള്ളുകള്‍ കാസര്‍കോഡ് ജില്ലയിലും വ്യാപിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി. മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പ്രാഥമിക പരിശോധനയിലാണ് ചെള്ളുകളെ കണ്ടെത്തിയത്.

കുരങ്ങുകള്‍ക്ക് പുറമേ അണ്ണാനിലൂടെയും ചിലയിനം പക്ഷികളിലൂടെയും വൈറസ് പടരാറുണ്ട്. ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ ഇതിനോടകം തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും തുടങ്ങിയിട്ടുണ്ട്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here